April 23, 2024

ഭാരത് ബന്ദ്; ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച സമര സമിതി

0
Img 20210924 Wa0061.jpg
കല്‍പ്പറ്റ: കോര്‍പ്പറേറ്റ് അനുകൂല കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, പൊതുമേഖല സ്വകാര്യവത്ക്കരണം ഉപേക്ഷിക്കുക, വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി 27ന് നടക്കുന്ന ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച സമര സമിതി. കര്‍ഷകരുടെ പോരാട്ടത്തില്‍ കാര്‍ഷിക ജില്ലയായ വയനാട്ടിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് പിന്തുണ നല്‍കണമെന്നും വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് ഹര്‍ത്താല്‍ വിജയിപ്പിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ സമരം സമ്പൂര്‍ണമായിരിക്കും. സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഇന്ന്  എല്ലാ വില്ലേജ് കേന്ദ്രങ്ങളിലും കര്‍ഷകരുടെ പ്രകടനങ്ങളും നാളെ ഐക്യദാര്‍ഡ്യ സദസ്സുകളും സംഘടിപ്പിക്കും. 26ന് ഗൃഹസന്ദര്‍ശനവും വൈകുന്നേരം 7 മണിക്ക് ഗൃഹാങ്കണ ഐക്യദാര്‍ഡ്യ സദസ്സും സംഘടിപ്പിക്കും. കൂടാതെ ജില്ലയിലെ ചെറുതും വലുതുമായ എല്ലാ പട്ടണങ്ങളിലും പ്രകടനങ്ങള്‍ നടത്തും. 2020 ജൂണിലാണ് കര്‍ഷക വിരുദ്ധ ഓര്‍ഡിനന്‍സുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി ഇറക്കിയത്. അന്നുമുതല്‍ ആരംഭിച്ച കര്‍ഷകരുടെ പ്രതിഷേധങ്ങള്‍ മോദി സര്‍ക്കാര്‍ വകവെക്കാതെ നിയമമാക്കി. സമരത്തിന് പിന്തുണ നല്‍കി വിജയിപ്പിക്കണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സംയുക്ത കിസാൻ മോർച്ച നേതാക്കള്‍ പി കെ സുരേഷ്, ഡോ.അമ്പി ചിറയില്‍, എന്‍ ഒ ദേവസ്യ, റെജി ഓലികാരോട്ട് എന്നിവര്‍ പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *