May 2, 2024

വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ ശാസ്ത്രരംഗം ഉദ്ഘാടനം ചെയ്തു

0
വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ശാസ്ത്രരംഗം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ഐഎസ്ആർഒ സയന്റിസ്റ്റ് എൻജിനീയറും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ നിർമൽ കൃഷ്‍ണ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. മാനന്തവാടി ജി വി എച്ച് എസ് എസ് കെമിസ്ട്രി അദ്ധ്യാപകൻ എ എം ബെന്നി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ പിസി തോമസ് ശാസ്ത്ര രംഗം സന്ദേശം നൽകി. ഹെഡ്മിസ്‍ട്രസ് സുധ പി കെ സ്വാഗതം ആശംസിച്ചു. നാസർ മാസ്റ്റർ, ഷീജ നാപ്പള്ളി , ഉഷ കെ.എൻ സംസാരിച്ചു. അഞ്ജലി ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. അധ്യാപകരായ അബ്‍ദുൾ സലാം,പ്രസാദ് വികെ, സുഷമ കെ , മിസ്വർ അലി, സുജ സയനൻ ,ജിജി ടീച്ചർ, വിനു കെഎ,ഷഫീന വികെ, സജേഷ് സി തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *