ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭ/ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍


Ad
കൽപ്പറ്റ : ജില്ലയില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 10 ല്‍ കൂടുതല്‍ ഉള്ള ഗ്രാമപഞ്ചായത്ത്, നഗരസഭാ വാര്‍ഡുകളില്‍ തിങ്കളാഴ്ച്ച മുതല്‍ ഒരാഴ്ച്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത് വാര്‍ഡ്/ നഗരസഭ ഡിവിഷന്‍ നമ്പര്‍, ഡിവിഷന്റെ പേര്, ഡബ്ല്യൂ.ഐ.പി.ആര്‍ എന്ന ക്രമത്തില്‍:  
തിരുനെല്ലി ഗ്രാമപഞ്ചായത്ത്
1 – തിരുനെല്ലി – 11.24
14 – എടയൂര്‍ക്കുന്ന് – 15.37
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത്
3 – കരിമ്പില്‍ – 10.47
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത്
18 – ആലൂര്‍ക്കുന്ന് – 13.28
പൊഴുതന ഗ്രാമപഞ്ചായത്ത്
9 – പാറക്കുന്ന് – 15.62
മേപ്പാടി ഗ്രാമപഞ്ചായത്ത്
7 – പഞ്ചായത്ത് ഓഫീസ് – 19.47
തരിയോട് ഗ്രാമപഞ്ചായത്ത്
2 – കര്‍ലാട് – 14.27
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത്
4 – മരക്കടവ് – 10.36
പൂതാടി ഗ്രാമപഞ്ചായത്ത്
6 – ചുണ്ടക്കൊല്ലി – 12.19
നെന്മേനി ഗ്രാമപഞ്ചായത്ത്
9 – മുണ്ടക്കൊല്ലി – 15.62
മീനങ്ങാടി ഗ്രാമപഞ്ചായത്ത്
3 – മൈലമ്പാടി – 14.04
നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്
1 – വടക്കനാട് – 14.33
17 – മൂലങ്കാവ് – 13.30
സുല്‍ത്താന്‍ ബത്തേരി നഗരസഭ
23 – കട്ടയാട് – 12.60
പൂതാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 നടവയലിലെ ഓസാനം ഭവന്‍ ഓള്‍ഡ് ഏജ് ഹോം ഉള്‍പ്പെടുന്ന പ്രദേശവും, വാര്‍ഡ് 18 നെല്ലിക്കര താഴെ ലക്ഷം വീട് കോളനി ഉള്‍പ്പെടുന്ന പ്രദേശവും, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 18 ആലൂര്‍ക്കുന്നിലെ കണ്ടാമല കോളനി ഉള്‍പ്പെടുന്ന പ്രദേശവും ഒരാഴ്ചത്തേയ്ക്ക് മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചും ഉത്തരവായി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *