കായിക സ്ഥലം നിലനിർത്തി കെട്ടിടം നിർമിക്കണം; യുവമോർച്ച
തലപ്പുഴ: തലപ്പുഴ ഗവ:യു പി സ്കൂളിലെ പുതിയ കെട്ടിട നിർമ്മാണം കുട്ടികൾക്ക് കളി സ്ഥലം മാറ്റിവെച്ചുള്ള നിർമ്മാണം നടത്തണമെന്ന് യുവമോർച്ച തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.രാജ്യത്തെ പ്രതിനിധികരിച്ച് ഒളിംപിക്സിലും ഏഷ്യാഡിലും കോമൺവെൽത്തിലും ഒക്കെ പ്രതിനിധ്യം അറിയിച്ചു അഭിമാനം നൽകിയ ഒളിമ്പ്യൻ മഞ്ജിമയും, ഒ.പി ജയ്ഷയുടെയും മൊക്കെ കുതിപ്പിന് തുടക്കം കുറിച്ചത് ഈ മൈതനമാണ്. സ്ക്കൂളിൻ്റെ കാലങ്ങളായി ഉപയോഗിച്ച് വരുന്ന കളി മൈതനത്തിൻ്റെ നിലനിൽപ്പും ഒട്ടനവധി കായിക പ്രേമികളുള്ള ഈ നാട്ടിൽ ഈ ഗ്രൗണ്ടിൻ്റെ ആവശ്യകതയും ആവശ്യമാണ് സ്കൂളിൻ്റെ വികസനത്തോടൊപ്പവും കുട്ടികളുടെ കായികപരമായ ആവശ്യങ്ങൾക്ക് ഈ ഗ്രൗണ്ട് അനിവാര്യമാണന്ന് യുവമോർച്ച തവിഞ്ഞാൽ പഞ്ചായത്ത് ഭാരവാഹികളായ ശരത് കുമാർ , ശിഖിൽ , മധു, സുജിഷ് , പ്രജിത്ത് എന്നിവർ സംസാരിച്ചു
Leave a Reply