എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സൈക്ലിങ്ങ് അസോസിയേഷന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ സൈക്കിൾ റാലി നടത്തി


Ad
കൽപ്പറ്റ: ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കേരള എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ വയനാട് ജില്ലാ സൈക്ലിങ്ങ് അസോസിയേഷന്റെ സഹകരണത്തോടെ “ലഹരി വിരുദ്ധ സൈക്കിൾ റാലി ” നടത്തി. കൽപറ്റ സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച് കൽപറ്റ പുതിയ ബസ് സ്റ്റാന്റിൽ അവസാനിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 20 ൽ അധികം സൈക്കിൾ താരങ്ങൾ പങ്കെടുത്തു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ (വിമുക്തി ) ടി.ജി. ടോമി ഫ്ലാഗ് ഓഫ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലീം കടവൻ മുഖ്യാതിഥി യായിരുന്നു. സൈക്ലിങ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സുബൈർ ഇളകുളം, സ്പോർട്സ് കൗൺസിൽ മെമ്പർ സാജിദ് . എൻ.സി, സിവിൽ എക്സൈസ് ഓഫീസർമാരായ സുഷാത് പി.എസ്., പ്രകാശൻ കെ.വി , ലത്തീഫ് കെ.എം, അമൽദേവ്. സി.ജി, ഷാനിയ, യു എന്നിവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *