April 20, 2024

വീട്ടിലൊരു ലാബ് പദ്ധതിയുമായി വാളൽ യു.പി. സ്കൂൾ

0
Img 20211009 Wa0023.jpg
കോട്ടത്തറ: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ എസ്.എസ്. കെ. നടപ്പിലാക്കുന്ന രക്ഷിതാക്കൾക്കുള്ള ശാസ്ത്ര വിഷയങ്ങളിലുള്ള ശില്പശാല “വീട്ടിലൊരു ലാബ്” എന്ന പേരിൽ വാളൽ യു. പി. സ്കൂളിൽ സംഘടിപ്പിച്ചു.
എൽ.പി, യു.പി. വിഭാഗങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി സയൻസ് സാമൂഹ്യം, ഗണിതം എന്നീ വിഷയങ്ങളിലാണ് പരിശീലനം നടത്തിയത്. ലാബ് ഉപകരണങ്ങൾ പരിചയപ്പെടൽ, ശാസ്ത്ര ലഘുപരീക്ഷണങ്ങൾ, ലളിതമായ ഗണിതക്രിയകൾ തുടങ്ങിയവയാണ് പരിശീലനത്തിൻ്റെ ഭാഗമായി നടത്തി. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി റനീഷ് ശില്പശാല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ജോസ് ഞാറക്കുളം അധ്യക്ഷതവഹിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ആൻറണി ജോർജ്, ഹെഡ്മാസ്റ്റർ എം.എൻ. സുരേഷ്ബാബു, സ്റ്റോബി സേവ്യർ , ലിസി ടി മത്തായി, തോമസ് പി വർഗീസ്, എം. കെ. റീജ, എ.പി. സാലിഹ് എന്നിവർ സംസാരിച്ചു. പരിശീലനത്തിന് അധ്യാപകർ നേതൃത്വം നൽകി. ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കൾ ശിൽപ്പശാലയിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *