April 25, 2024

ഒന്നാം കർഷക കമ്മീഷൻ സിറ്റിംഗ് തുടങ്ങി

0
Img 20211010 Wa0009.jpg
കൽപ്പറ്റ: കേരളത്തിലെ കാർഷികമേഖലയിലെ വ്യത്യസ്തങ്ങളായ പ്രശ്നങ്ങൾ കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിച്ചും , രേഖകളുടേയും മറ്റും സഹായത്തോടെയും പഠിക്കുന്നതിനും കർഷകരും മേഖലയിലെ വിദഗ്ധരുമായി സംവദിച്ച് അവയ്ക്ക് ന്യായമായ പരിഹാരം കണ്ടെത്തി നിർദേശിക്കുന്നതിനും ഉചിതമായ സമയത്ത് ആവശ്യമായ ഇടപെടലുകൾ നടത്തി പരിഹാരം ഉണ്ടാക്കുന്നതിനുമായി രാഷ്ട്രീയ കിസാൻ മഹാ സംഘ് സ്റ്റേറ്റ് കമ്മിറ്റി മറ്റ് കർഷക സംഘടനകളുമായി ചേർന്ന് രൂപീകരിച്ച ഒന്നാം കർഷക കമ്മീഷൻ സിറ്റിംഗ് ആരംഭിച്ചു. 24/9/21 ന് തൃശ്ശൂരിൽ ഡൽഹി കർഷക സമര നേതാവ് യോഹേന്ദ്ര യാദവ് തുടക്കം കുറിച്ച കമ്മീഷന്റെ ആദ്യ സിറ്റിംഗ് കല്പറ്റ വ്യാപാര ഭവനിൽ 9 /10 / 21 ശനിയാഴ്ച രാവിലെ 10.30 മുതൽ 2 മണി വരെ നടന്നു. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷന്റെ സാന്നിധ്യത്തിൽ ചേർന്ന സിറ്റിംഗിൽ ചെയർമാൻ അഡ്വ. ബിനോയ് തോമസ് സിക്രട്ടറി പ്രൊഫ :-ജോസ് കുട്ടി ഒഴുകയിൽ അംഗങ്ങളായ ഡോ. പി.ലക്ഷ്മണൻ മാസ്റ്റർ, ബേബി സക്കറിയാസ്, ജോയി കണ്ണംചിറ, അഡ്വ. ജോൺ ജോസഫ് , ജിന്നറ്റ് മാത്യം, എക്സ് ഒഫിഷ്യോ അംഗം അഡ്വ. സുമിൻ എസ് നെടുങ്ങാടൻ എന്നിവർ പങ്കെടുത്തു. സ്വതന്ത്ര കർഷക സംഘം സംസ്ഥാന ജനറൽ സിക്രട്ടറി അഡ്വ. എൻ ഖാലിദ് രാജ കർഷക കമ്മീഷൻ ചെയർമാൻ അഡ്വ. ബിനോയ് തോമസിന് ആദ്യ നിവേദനം നൽകിയാണ് സിറ്റിംഗ് ആരംഭിച്ചത്. ഫാർമേഴ്സ് റിലീഫ് ഫോറം , വി.ഫാം, സ്വതന്ത്ര കർഷക സംഘം, കാർഷിക പുരോഗമന സമിതി, ഓൾ ഇന്ത്യ ഫാർമേഴ്സ് അസോസിയേഷൻ (ഐഫ), കിസാൻ ജനത, ഫെയർ ട്രേഡ് അലയൻസ് കേരള, കേരളഫാർമേഴ്സ് അസോസിയേഷൻ, ഹരിത സേന, തുടങ്ങിയ കർഷക സംഘടനകളുടെ നേത്യത്വത്തിൽ നിരവധി കർഷക കരും സംഘടനാ പ്രവർത്തകരും കമ്മീഷൻ സിറ്റിംഗ് സമയം തെളിവുകൾ കൊടുത്തു. സ്വാഗത സംഘം ചെയർമാൻ സൂപ്പി പള്ളിയാൽ , വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് . കെ.കെ വാസുദേവൻ, സ്വാഗത സംഘം കൺവീനർ പി.പി ഷൈജൽ, കർഷക സംഘടനാ നേതാക്കളായ പിടി ജോൺ , മാർട്ടിൻ തോമസ്, പി.ജെ ജോൺ മാസ്റ്റർ, എൻ.ജെ ചാക്കോ ,

സുനിൽ ,തുടങ്ങിയ നിരവധി നേതാക്കൾ പങ്കെടുത്തു. കേരളത്തിലെ 14 ജില്ലകളിലെ വ്യത്യസ്ഥ കേന്ദ്രങ്ങളിൽ സിറ്റിംഗ് നടത്തി കർഷകരിൽ നിന്നും, അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്നവരിൽ നിന്നും വിവരശേഖരണം നടത്തിയും രേഖകൾ സ്വീകരിച്ചും സമ്പൂർണ്ണ റിപ്പോർട്ട് തയാറാക്കി ആറുമാസത്തിനകംകേന്ദ്ര സംസ്ഥാന ഗവൺമെൻറ്കൾക്കും എം.പി മാർ, എം.എൽ.എ മാർ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർക്ക് റിപ്പോർട്ട് നൽകും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *