September 3, 2026

ലോക മാനസികാരോഗ്യ ദിനം ആചരിച്ചു

0
IMG-20211010-WA0012.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി: വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെയും, ജില്ലാ ആയുർവേദ ആശുപത്രി മാനസികം പദ്ധതിയുടെയും, സത്യ സേവ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ ബീനാച്ചി മണൽവയൽ കാട്ടുനായിക്ക കോളനിയിൽ മാനസിക ആരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.ബത്തേരി നഗര സഭ കൗൺസിലർ ഷൗക്കത്ത് കള്ളിക്കോടൻ ഉദ്ഘാടനം ചെയ്തു. മാനസിക വിഭാഗം മെഡിക്കൽ ഓഫീസർ ഡോ : പ്രിൻസി മത്തായി 'കോവിഡാനന്തര ഗോത്ര ജീവനവും , മാനസിക ആരോഗ്യവും' എന്ന വിഷയത്തെ കുറിച്ച് ക്ലാസുകൾ എടുത്തു.'ഗോത്ര മനസും, ലഹരിയുടെ അമിത ഉപയോഗവും' എന്ന വിഷയത്തെ കുറിച്ച് ഡോ അരുൺ ബേബി ക്ലാസുകൾ എടുത്തു. മാനസിക ആരോഗ്യ ലഘുലേഖ വിതരണവും,പോസ്റ്റർ പ്രദർശനവും, ആയുർവേദ, സിദ്ധ, ഹോമിയോ മെഡിക്കൽ ക്യാമ്പുകളും ഇതോടൊപ്പം നടത്തപ്പെട്ടു.ഡോ. അനു ജോസ്,ഡോ. ഹുസ്ന ബാനു, സുർജിത്, പ്രിയേഷ്, അരുൺ ജോസ് എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *