October 10, 2024

ജാതി സർട്ടിഫിക്കറ്റിന് പകരം സ്കൂൾ സർട്ടിഫിക്കറ്റ് : സർക്കാർ നടപടി പ്രതിഷേധാർഹം: പട്ടികവർഗ്ഗ മോർച്ച :

0
വിദ്യാഭ്യാസവും മറ്റിതര ആനുകൂല്യങ്ങൾക്കുമായി ജാതിസർട്ടിഫിക്കറ്റിനു പകരം സ്കൂൾ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ മതിയെന്ന സർക്കാർ നടപടി പട്ടികജാതി/വർഗ്ഗക്കാരുടെ ആനുകൂല്യങ്ങൾ അനർഹവിഭാഗം തട്ടിയെടുക്കുന്ന തലത്തിലേക്ക് എത്തുമെന്നും സർക്കാരിന്റെ ഈ നടപടി പിൻവലിക്കണമെന്നും പട്ടികവർഗ്ഗ മോർച്ച സംസ്ഥാന സമിതി പ്രസ്താവനയിൽ പറഞ്ഞു.. തഹസീൽദാർ മുഖേന ജാതി സർട്ടിഫിക്കറ്റ നൽകുമ്പോൾ തന്നെ അനർഹർ കടന്നു കയറാറുണ്ട്. അർഹരായ പട്ടികജാതി/വർഗ്ഗക്കാരുടെ അവകാശ ആനുകൂല്യങ്ങൾ നഷ്ടപ്പെടാറുമുണ്ട്..
അപ്പോൾ സ്കൂൾ സർട്ടിഫിക്കറ്റിലെ ജാതി സ്വീകരിച്ച് ആനുകൂല്യങ്ങൾ നൽകാൻ തുടങ്ങിയാൽ ലഭ്യമായിക്കൊണ്ടിരിക്കുന്നവ പോലും നഷ്ടപ്പെട്ടു പോകുന്ന അവസ്ഥ സംജാതമാകും
ആയതിനാൽ ഈ നടപടിയിൽ നിന്നും സർക്കാർ പിന്മാറണം.
സ്കൂൾ പഠനം ആരംഭിക്കുന്ന സമയത്ത് തന്നെ കൃത്യമായ ജാതി നിർണ്ണയം നടത്തി സർട്ടിഫിക്കറ്റ് അനുവദിക്കുകയാണെങ്കിൽ ഒരു പക്ഷെ കാര്യങ്ങൾ ശരിയായി നടക്കാൻ സാധ്യതയുണ്ട്. അല്ലാത്ത പക്ഷം ഈ നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും..
അതുകൊണ്ട് സർക്കാർ ഈ നടപടിയിൽ നിന്നും പിന്മാറണമെന്ന്  പട്ടിക വർഗ്ഗ മോർച്ച ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ ജനറൽ സെക്രട്ടറിമാരായ
കെ.കെ സുകുമാരൻ , കെ. പ്രമോദ് കുമാർ എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *