വയനാട് മെഡിക്കൽ കോളേജ്: വിദ്യാർത്ഥി പ്രവേശനവും മെഡിക്കൽ കോളേജ് ക്യാംപസ് നിർമാണ നടപടികളും വേഗത്തിലാക്കും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: വയനാട് മെഡിക്കൽ കോളേജ് *വിദ്യാർത്ഥി പ്രവേശനവും മെഡിക്കൽ കോളേജ് ക്യാംപസ് നിർമാണവും വേഗത്തിലാക്കും മെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു.മെഡിക്കൽ കോളേജ് പ്രവർത്തനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി എംഎൽഎ ഒ.ആർ കേളു നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. നിലവിൽ മാനന്തവാടി ജില്ലാ ആശുപത്രി താല്‍ക്കാലികമായി വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയാക്കി മാറ്റുകയും പുതുതായി നിര്‍മ്മിച്ച മൂന്ന് നില കെട്ടിടം അധ്യയന ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കുകയും ചെയ്തിട്ടുണ്ട്. നിലവിൽ മെഡിക്കൽ കോളേജിനായി 115 അധ്യാപക തസ്തികകളും 25 അനധ്യാപക തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. 2021-2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേരള ബജറ്റ് പ്രസംഗത്തില്‍ ധനകാര്യ വകുപ്പുമന്ത്രി വയനാട് മെഡിക്കല്‍ കോളേജിനായി 300 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. കൂടാതെ വയനാട് മെഡിക്കല്‍ കോളേജിനോട് അനുബന്ധിച്ച് ഹീമോഗ്ളോബിനോപ്പതി റിസേര്‍ച് സെന്‍ററും പ്രഖ്യാപിച്ചിരുന്നു. വയനാട് മെഡിക്കല്‍ കോളേജിനായി പുതിയ തായി സൃഷ്ടിച്ച തസ്തികകളിലേക്ക് നിയമനം ആരംഭിക്കുകയും ഇതിന്‍റെ ഭാഗമായി പ്രിന്‍സിപ്പാളിനെ നിയമിക്കുകയും മെഡിക്കല്‍ കോളേജിന്‍റെ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തിട്ടുണ്ട്. അനുവദിച്ച അധ്യാപക തസ്തികകളിലെ 55 തസ്തികകളില്‍ 03 പ്രൊഫസര്‍ തസ്തികകളിലേക്കും 5 അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികകയിലേക്കും നിയമനം നടത്തിയിട്ടുണ്ട്. ഡി പി സി നടക്കുന്ന മുറയ്ക്ക് മറ്റ് പ്രൊമോഷന്‍ തസ്തികകളിലേക്കും പിഎസ്.സി നിയമന ശുപാര്‍ശ ലഭിക്കുന്ന മുറയ്ക്ക് എന്‍ട്രി കേഡര്‍ തസ്തികകണ്‍ളിലേക്കും നിയമനം നടത്തുന്നതിനുള്ള നടപടികള്‍ കൈകൊണ്ട് വരുന്നതായി മന്ത്രി നിയമസഭയിൽ പറഞ്ഞു. കൂടാതെ പുതിയതായി സൃഷ്ടിച്ച 27 സീനിയര്‍ റസിഡന്‍റ് തസ്തികകളില്‍ 21 പേരെ നിയമിക്കുകയും ബാക്കിയുള്ള തസ്തികകള്‍ നികത്തുന്നതിനുള്ള നടപടിണ്‍കളും ജൂനിയര്‍ റസിഡന്‍റ്/ട്യൂട്ടര്‍ / ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികകളില്‍ പ്രിന്‍സിപ്പാള്‍ തലത്തില്‍ കൂടിക്കാഴ്ച നടത്തി നിയമനം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്. പുതുതായി സൃഷ്ടിച്ച അനധ്യാപക തസ്തികകളില്‍ 13 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ബാക്കി തസ്തികകളിണ്‍ലേക്ക് നിയമനം നടത്താനുള്ള നടപടികള്‍ കൈകൊണ്ടു വരുന്നു.
2022-2023 അധ്യയന വര്‍ഷത്തിലേക്ക് 100 MBBS വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിനായി എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിണ്‍ക്കറ്റ് അനുവദിക്കുകയും അഫിലിയേഷനുവേണ്ടി കേരള ആരോഗ്യ സര്‍വ്വകലാശാലയിലേക്ക് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജ് ആയി പ്രവര്‍ത്തനം തുടങ്ങിയതിനാല്‍ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനണ്‍ങ്ങള്‍ മുടക്കം കൂടാതെ നടത്തുന്നതിനായി ആശുപത്രി വികസന സമിതി (HDS) രൂപീകരിക്കുന്നതിനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ട്.
വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ '”CSS (Centrally Sponsored Scheme ): Establishment of New Medical Colleges Attached to the District/Referral Hospitals”-ല്‍ ഉള്‍പ്പെടുത്തി പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാക്കുവാന്‍ വേണ്ടി വാപ്കോസ് ലിമിറ്റഡിനെ കണ്‍സല്‍ട്ടന്‍റ് ആയി നിയമിക്കുകയും തുടര്‍ന്ന് അവര്‍ സമര്‍പ്പിച്ച 636.00 കോടി രൂപയുടെ പ്രോജക്ട് പ്രൊപോസല്‍ അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലുള്ള കെട്ടിടത്തില്‍ അധ്യയനം ആരംഭിക്കുന്നതിനു ആവശ്യമായ ഭേദഗതികള്‍ / രൂപമാറ്റം വരുത്തുന്നതിനും, ലാബ് ഉപകരണങ്ങളും മറ്റും വാങ്ങുന്നതിനും വിവിധ ഡിപ്പാര്‍മെന്‍റുകള്‍ രൂപീകരിക്കുന്നതിനുമായിട്ട് 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ആന്വല്‍ പ്ലാനില്‍ 13 കോടി രൂപ റവന്യു ശീര്‍ഷകണ്‍ത്തില്‍ ഉള്‍പ്പെടുത്തിനുള്ള പ്രൊപോസല്‍ പരിശോധിച്ചു വരുന്നു.
ആരോഗ്യ സര്‍വ്വകലാശാല ചൂണ്ടിക്കാണിച്ച പോരായ്മകള്‍ പരിഹരിച്ച്, 2023-24 അധ്യയന വര്‍ഷത്തിലേക്ക് അധ്യയനം ആരംഭിക്കുന്നതിനു വേണ്ടി യൂണിവേഴ്സിറ്റി അഫിലിയേഷനും NMC അംഗീകാരവും ലഭ്യമാക്കി 100 MBBS വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി അധ്യയനം ആരംഭിക്കുന്നതിനും മറ്റ് മെഡിക്കല്‍ കോളേജുകളെ പോലെ തന്നെ മികച്ച ചികില്‍സ ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രി നിയമസഭയിൽ പറഞ്ഞു.
Leave a Reply