വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസ് മാറ്റി സ്ഥാപിക്കണം; സിവില്‍ സപ്ലൈസ് ഓഫീസേഴ്‌സ് ഫെഡറേഷന്‍
കല്‍പ്പറ്റ: വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസ് മാറ്റി സ്ഥാപിക്കണമെന്ന് കേരള സിവില്‍ സപ്ലൈസ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. താലൂക്ക് സപ്ലൈ ഓഫീസുകളെ മികച്ച ജനസൗഹൃദ കേന്ദ്രങ്ങളായി മാറ്റുന്നതിനു വേണ്ടി സംസ്ഥാനത്തെ ഒട്ടുമിക്ക സപ്ലൈ ഓഫീസുകളെയും ആധുനികരീതിയില്‍ നവീകരിച്ചു കഴിഞ്ഞു. എന്നാല്‍ വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസ് ഏറെ നാളുകളായി നവീകരണം കാത്ത് കഴിയുകയാണ്. സപ്ലൈ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം ഏറെ പരാധീനതകള്‍ നിറഞ്ഞതും, ചെറിയ മഴയില്‍ പോലും ചോര്‍ന്നൊലിക്കുന്നതും, വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും, പൊതുജനങ്ങള്‍ക്കും പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സംവിധനാമില്ലാത്തതും അപകടാവസ്ഥയിലുമാണ്. കഴിഞ്ഞ പ്രളയത്തില്‍ വൈത്തിരി പഞ്ചായത്ത് ബസ് സ്റ്റാന്റ് ഷോപ്പിങ് കോപ്ലക്‌സ് കെട്ടിടം മണ്ണിലാണ്ടുപോയ സ്ഥലത്ത് നിന്നും എകദേശം 500 മീറ്റര്‍ മാത്രം മാറിയാണ് വൈത്തിരി സപ്ലൈ ഓഫീസ് പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് കെട്ടിടവും സ്ഥിതി ചെയ്യുന്നത്. ബലക്ഷയം സംഭവിച്ച ഈ കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ഓഫീസിലേക്ക്, റേഷന്‍ കാര്‍ഡ് സംബന്ധമായ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി എത്തുന്നവര്‍ക്ക് സുരക്ഷിതമായി ഇരിക്കാനോ നില്‍ക്കാനോ ഉള്ള യാതൊരു സൗകര്യവുമില്ല. ഈ കെട്ടിടത്തിന്റെ തന്നെ ഏറ്റവും മുകളിലായാണ്, ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരു പോലെ ഭീക്ഷണിയുയര്‍ത്തി കൊണ്ട് കൂറ്റന്‍ ടെലിഫോണ്‍ ടവര്‍ സ്ഥാപിച്ചിരിക്കുന്നത്. ഉരുള്‍പൊട്ടലും, മണ്ണിടിച്ചിലും കേരളത്തില്‍ പതിവാകുന്ന സമയത്ത് ഇത്രയും അപകടം നിറഞ്ഞ കെട്ടിടത്തില്‍, മരണം മുന്നില്‍ കണ്ടു കൊണ്ടാണ് ജിവനക്കാര്‍ ജോലി ചെയ്തുവരുന്നത്. അതുകൊണ്ട് എത്രയും പെട്ടെന്ന് സുരക്ഷിതവും സൗകര്യപ്രദവുമായ മറ്റൊരു കെട്ടിടത്തിലേക്ക് താലൂക്ക് സപ്ലൈ ഓഫീസ് മാറ്റി സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ ബന്ധപ്പെട്ടവരില്‍ നിന്നുണ്ടാവണമെന്ന് സിവില്‍ സപ്ലൈസ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ബിനില്‍കുമാര്‍, ജില്ലാ സെക്രട്ടറി രാജേന്ദ്രപ്രസാദ്, ജില്ലാ പ്രസിഡന്റ് ഒ ജി സനോജ്, ട്രഷറര്‍ കെ കെ ജയേഷ് എന്നിവര്‍ സംസാരിച്ചു.
Leave a Reply