പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
വൈത്തിരി ഗ്രാമപഞ്ചായത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്്ടീസ്/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്മെന്റ് പാസായവര്‍ക്കും അല്ലങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുളള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ 2021 ജനുവരി 1 ന് 18 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. യോഗ്യരായവര്‍ നവംബര്‍ 5 ന് വൈകീട്ട് അഞ്ചിന് മുമ്പായി അപേക്ഷയും, അസ്സല്‍ രേഖകളുടെ പകര്‍പ്പും, ഇതേ മേഖലയിലുള്ള തൊഴില്‍ പരിചയം, സാങ്കേതിക പരിജ്ഞാനം എന്നിവ തെളിയിക്കുന്ന രേഖകള്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 04936 255223.



Leave a Reply