June 24, 2026

കെ.പി.സി.സി ഭാരാവാഹി പട്ടിക പ്രഖ്യാപിച്ചു; കെ.കെ എബ്രഹാം ജനറൽ സെക്രട്ടറി, കെ.എൽ പൗലോസ്​ നിർവാഹക സമിതി അംഗം

0
IMG-20211021-WA0094.jpg
By ന്യൂസ് വയനാട് ബ്യൂറോ
കെ.പി.സി.സി ഭാരാവാഹി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. വയനാട്ടിൽ നിന്ന് കെ.കെ എബ്രഹാം ജനറൽ സെക്രട്ടറിയായും കെ എൽ പൗലോസ് നിർവാഹക സമിതിയംഗമായും പട്ടികയിലുണ്ട്.
 23 ജനറൽ സെക്രട്ടറിമാർ, 28 നിർവാഹക സമിതി അംഗങ്ങൾ, നാല് വൈസ് പ്രസിഡന്റുമാർ എന്നിവരെ ഉൾപ്പെടുത്തിയാണ് പട്ടിക പ്രഖ്യാപിച്ചത്. എൻ ശക്തൻ, വി.ടി ബൽറാം, വി.പി സജീന്ദ്രൻ, വി.ജെ പൗലോസ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയെ പോലും പരിഗണിച്ചിട്ടില്ല. പ്രതാപ ചന്ദ്രനെ ട്രഷറർ ആയി നിയമിച്ചു.
28 ജനറൽ സെക്രട്ടറിമാരിൽ മൂന്ന് പേർ വനിതകളാണ്. അഡ്വക്കേറ്റ് ദീപ്തി മേരി വർഗീസ്, കെ.എ തുളസി, അലിപ്പറ്റ ജമീല എന്നിവരാണ് വനിതാ ജനറൽ സെക്രട്ടറിമാർ.നിർവാഹക സമിതിയിൽ രണ്ട് വനിതകളെ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പത്മജ വേണുഗോപാൽ, ഡോ. സോന പി.ആർ എന്നിവരാണ് നിർവാഹക സമിതിയിൽ ഉള്ള വനിതാ നേതാക്കൾ.വനിതാ ദളിത് പങ്കാളിത്തം പത്ത് ശതമാനം എന്ന നിലയിലാണ് പട്ടിക പ്രഖ്യാപിച്ചിട്ടുള്ളത്.
ജനറൽ സെക്രട്ടറിമാർ: എ.എ. ഷുക്കൂർ, ഡോ. പ്രതാപവർമ തമ്പാൻ, എസ്​. അശോകൻ, മരിയാപുരം ശ്രീകുമാർ, കെ.കെ എബ്രഹാം, സോണി സെബാസ്​റ്റ്യൻ, കെ. ജയന്ത്​, പി.എം. നിയാസ്​, ആര്യാടൻ ഷൗക്കത്ത്​, സി. ചന്ദ്രൻ, ടി.യു രാധാകൃഷ്​ണൻ, അബ്​ദുൽ മുത്തലിബ്​, ദീപ്​തി മേരി വർഗീസ്​, ജോസി സെബാസ്​റ്റ്യൻ, പി.എ സലിം, പഴകുളം മധു, എം.ജെ ജോബ്​, കെ.പി ശ്രീകുമാർ, എം.എം നസീർ, ആലിപ്പറ്റ ജമീല, ജി.എസ്​. ബാബു, കെ.എ തുളസി, ജി. സുബോധൻ.
എക്​സിക്യൂട്ടീവ്​ കമ്മിറ്റി അംഗങ്ങൾ: കെ. സുധാകരൻ, വി.ഡി സതീശൻ, കൊടിക്കുന്നിൽ സുരേഷ്​, പി.ടി തോമസ്​, ടി. സിദ്ദീഖ്​, പത്മജ വേണുഗോപാൽ, വി.എസ്​ ശിവകുമാർ, ടി. ശരത്​ചന്ദ്ര പ്രസാദ്​, കെ.പി ധനപാലൻ, എം. മുരളി, വർക്കല കഹാർ, കരകുളം കൃഷ്​ണപിള്ള, ഡി. സുഗതൻ, കെ.എൽ പൗലോസ്​, അനിൽ അക്കര, സി.വി ബാലചന്ദ്രൻ, ടോമി കല്ലാനി, പി.ജെ. ജോയി, കോശി എം. കോശി, ഷാനവാസ്​ ഖാൻ, കെ.പി ഹരിദാസ്​, പി.ആർ. സോന, ജ്യോതികുമാർ ചാമക്കാല, ജോൺസൺ എബ്രഹാം, ​ജയ്​സൺ ജോസഫ്​, ജോർജ്​ മാമൻ കൊ​ണ്ടൂർ, മണക്കാട്​ സുരേഷ്​, മുഹമ്മദ്കുട്ടി മാസ്​റ്റർ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *