പെൻഷൻ സംരക്ഷണ യാത്രയ്ക്ക് സ്വീകരണം നൽകി

കൽപ്പറ്റ : സർക്കാർ ജീവനക്കാരെ രണ്ടു തട്ടിൽ നിർത്തുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു തുല്യ നീതി നടപ്പിലാക്കി സിവിൽ സർവീസിനെ സംരക്ഷിക്കുന്നതിന് വേണ്ടി പങ്കാളിത്ത പെൻഷനിൽ പ്പെട്ട ജീവനക്കാരുടെ സംഘടന യായ SNPSECK സംസ്ഥാന കമ്മിറ്റി നടത്തുന്ന പെൻഷൻ സംരക്ഷണ യാത്രയ്ക്ക് കൽപ്പറ്റ സിവിൽ സ്റ്റേഷന് മുൻപിൽ സ്വീകരണം നൽകി. വായനാട് ജില്ലാ സെക്രട്ടറി സൽമാൻ ടി പി അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ലാസർ പണിക്കശ്ശേരി ജാഥ അംഗങ്ങളായ അബ്ദുൽ അലി, അജിത് എന്നിവർ യോഗത്തിന് അഭിവാദ്യമർപ്പിച്ചു കൊണ്ടു സംസാരിച്ചു. SNPSECK വയനാട് ജില്ലാ പ്രസിഡന്റ് ഷിഹാബുദീൻ ഒ യു, സദുഷ് പി കെ, ശരത് വി എസ്, ആശ്രയ കുമാരൻ, അഭിജിത്, സുമേഷ് പി. ആർ, ജോഫി, ധന്യ ടീച്ചർ, വിജേഷ്,അഭിലാഷ് നിക്സൺ എന്നിവർ യാത്രയ്ക്ക് നേത്രത്വം നൽകി



Leave a Reply