June 10, 2026

വയനാട് ജില്ലയില്‍ 310 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്-13.74, 141 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 309 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ജില്ലയില്‍ ഇന്ന് 310 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 141 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 309 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.74 ആണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 123327 ആയി. 119799 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2454 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2278 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*

മാനന്തവാടി 75 , വെള്ളമുണ്ട 37 , കല്‍പ്പറ്റ 24 , പനമരം 22 കോട്ടത്തറ 21 , നെന്മേനി 18 , കണിയാമ്പറ്റ 17 , ബത്തേരി 15 , എടവക 11 , തരിയോട് 10 , അമ്പലവയല്‍ , മേപ്പാടി , മുട്ടില്‍ , പടിഞ്ഞാറത്തറ 7 വീതം , മൂപ്പൈനാട് 6 , മീനങ്ങാടി , തവിഞ്ഞാല്‍ 5 വീതം , പുല്‍പ്പള്ളി , 4 , തൊണ്ടര്‍നാട് 3 , പൊഴുതന , തിരുനെല്ലി , വെങ്ങപ്പള്ളി 2 വീതം , നൂല്‍പ്പുഴ , പൂതാടി ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ ദുബായില്‍ നിന്ന് വന്ന വെള്ളമുണ്ട സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

*141 പേര്‍ക്ക് രോഗമുക്തി*

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 35 പേരും, വീടുകളില്‍ നിരീക്ഷണ ത്തിലായിരുന്ന 106 പേരുമാണ് രോഗമുക്തരായത്.

*726 പേര്‍ പുതുതായി നിരീക്ഷണത്തില്‍*

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (22.10.21) പുതുതായി നിരീക്ഷണത്തിലായത് 726 പേരാണ്. 931 പേര്‍ നിരീക്ഷണകാലം പൂര്‍ത്തി യാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8146 പേര്‍. ഇന്ന് പുതുതായി 24 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1399 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 820319 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 819440 എണ്ണത്തിന്റെ ഫലം ലഭിച്ചു. 696113 പേര്‍ നെഗറ്റീവും 123327 പേര്‍ പോസിറ്റീവുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *