ബാങ്ക് പണിമുടക്ക് ജില്ലയില്‍ സമ്പൂര്‍ണ്ണം

കല്‍പ്പറ്റ: കാത്തലിക് സിറിയന്‍ ബാങ്കിന്റെ ജനകീയ സ്വഭാവം നിലനിര്‍ത്തുക വിദേശ മാനേജ്‌മെന്റ് കൈക്കൊള്ളുന്ന തൊഴിലാളി ദ്രോഹ നടപടികള്‍ പിന്‍വലിക്കുക
ഉഭയകക്ഷി കരാര്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് UFBU നേതൃത്വത്തില്‍ ജില്ലയിലെ ബാങ്ക്
ജീവനക്കാര്‍ പണിമുടക്കി പ്രകടനം നടത്തി തുടര്‍ന്ന് സമര സഹായ സമിതി നേതൃത്വത്തില കല്‍പ്പറ്റയില്‍ സി.എസ്.ബി ബാങ്കിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. ജില്ലയിലെ മുഴുവന്‍ ബാങ്കുകളും അടഞ്ഞു കിടന്നു.കല്‍പ്പറ്റയില്‍ പി.കെ. മൂര്‍ത്തി ഉദ്ഘാടനം ചെയ്തു പി.കെ. അബു അദ്ധ്യക്ഷത വഹിച്ചു. സി. മൊയ്തീന്‍ കുട്ടി, ഗിരീഷ് കല്‍പ്പറ്റ, ദിനേശ് കുമാര്‍, റഷീദ്.വി.എം, അജയ് കുമാര്‍. കെ നൗഷാദ്, കെ.വി. മാത്യൂസ്, ലളിത് കുമാര്‍, പി.ജെ. ജോയ്,
തുടങ്ങിയവര്‍ സംസാരിച്ചു പി.
ബാലകൃഷ്ണന്‍ സ്വാഗതവും സുമോദ്.എം.കെനന്ദിയും പറഞ്ഞു
കെ. അജയ് കുമാര്‍ സുധീഷ് കുമാര്‍ റസല്‍.കെ, പ്രദീപന്‍, ഉണ്ണിക്കൃഷ്ണന്‍, സനൂപ് സദാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി



Leave a Reply