വിലക്കയറ്റം: ഐ.എൻ.ടി.യു.സി മോട്ടോർ തൊഴിലാളി യൂണിയൻ കാട്ടിക്കുളത്ത് പ്രതിഷേധയോഗം നടത്തി

കാട്ടിക്കുളം: അനിയന്ത്രിത വിലക്കയറ്റത്തിലുടെ ജനകോടികളെ കൊള്ളയടിക്കുന്ന കേന്ദ്ര-കേരള സർക്കാരുകൾക്ക് എതിരെ ഐ.എൻ.ടി.യു.സി മോട്ടോർ തൊഴിലാളി യൂണിയൻ കാട്ടിക്കുളത്ത് പ്രതിഷേധയോഗം നടത്തി. വിലക്കയറ്റം മൂലം ജനം ദുരിതമനുഭവിക്കുമ്പോൾ സെഞ്ചുറിയടിച്ച ബാറ്റസ്മാൻ്റെ മനോഭാവത്തിലാണ് പ്രധാനമന്ത്രിയുടെ പെരുമാറ്റമെന്ന്ആരോപിച്ച് പ്രവർത്തകർ പ്രതിഷേധത്തിൻ്റെ രുപത്തിൽ കേക്ക് മുറിച്ച് വിതരണം ചെയ്തു. ഉല്പന്ന വിലയുടെ പലയിരട്ടി വില വർദ്ധിപ്പിച്ച് നടത്തുന്ന കൊള്ളയിലുടെ നിത്യോപയോഗ സാധനങ്ങളുടെയും വില കൂടുകയാണ്. നികുതി കുറച്ച് വില നിയന്ത്രിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. സമരം ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ടി.എ.റെജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സുശോഭ് ചെറുകുമ്പം അദ്ധ്യക്ഷത വഹിച്ചു. എ.എം. നിശാന്ത്, സതിശൻ പുളിമുട്ട്, ശോഭൻ ബാബു, പി.കെ.ബിജു, റെഷിദ് തൃശ്ശിലേരി, കെ.വി.ബാല നാരായണൻ, കെ.ബി.വൈശാഖ്, ഇ.എൻ.ധർമ്മൻ, പി.സി.ശരത്ത് എന്നിവർ പ്രസംഗിച്ചു.



Leave a Reply