April 16, 2024

റോഡിൽ പറക്കുന്നവർക്ക് പൂട്ട് വീഴും; ഹൈടെക് ക്യാമറകൾ മിഴി തുറക്കുന്നു.

0
Img 20220801 084725.jpg
തിരുവനന്തപുരം.
പാഞ്ഞു പോകുന്നവർക്ക്
ഇനി രക്ഷയില്ല.ക്യാമറകൾ
സജ്ജം ,അത്തരക്കാർക്ക് 
ഇനി നോട്ടീസ് വീട്ടിലെത്തും.
  സംസ്ഥാനത്തുടനീളം 726 നിര്‍മ്മിത ബുദ്ധി ക്യാമറകളുള്‍പ്പെടെ ( എ.ഐ.എ.എന്‍.പി.ആര്‍) ആയിരം പുതിയ ഹൈടെക് ക്യാമറകളും ഓണത്തിന് മിഴി തുറക്കുന്നതോടെ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയടയ്ക്കാനുള്ള നോട്ടീസ് വീട്ടിലെത്തും.
കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ,വയനാടടക്കമുള്ള കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമായി.
നിര്‍മ്മിത ബുദ്ധി ക്യാമറകൾക്കു പുറമേ അമിത വേഗക്കാരെ പൂട്ടാന്‍ എസ്.വി.ഡി.എസ്, റെഡ് സിഗ്നല്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്ന ആര്‍.എല്‍.വി.ഡി.എസ് തുടങ്ങി മൊബൈല്‍ ക്യാമറ യൂണിറ്റുകളും ഉടന്‍ നിരത്തിലെത്തും.
 മോട്ടോര്‍ വാഹനവകുപ്പിന്റെ നിലവിലെ ക്യാമറ സംവിധാനത്തിനു പുറമേയാണിതെല്ലാം.
ഇന്റര്‍നെറ്റിലൂടെ കണ്‍ട്രോള്‍ റൂമിലേക്ക് ബന്ധിപ്പിച്ചിട്ടുള്ള
 ക്യാമറകളുടെ സ്ഥാനം മനസ്സിലാക്കി പിഴയില്‍നിന്നു രക്ഷപ്പെടാമെന്നു കരുതേണ്ട. അപകടമേഖലകള്‍ നിരീക്ഷിച്ച്‌ ക്യാമറകൾ പുനര്‍വിന്യസിക്കും. 97 ഡിഗ്രി കറങ്ങി വാഹനങ്ങളെ നിരീക്ഷിക്കാന്‍ കഴിവുള്ള ത്രീഡി ഡോപ്ലര്‍ കാമറകളാണ് മൊബൈല്‍ യൂണിറ്റുകളിലുള്ളത്. ഇതിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ 14 ജില്ലകളിലും ഓരോ കണ്‍ട്രോള്‍ റൂമും ഒരു കേന്ദ്ര കണ്‍ട്രോള്‍ റൂമും ഉണ്ടാകും. ഇവിടെയെല്ലാം ആര്‍.ടി.ഒ, എം.വി.ഐ, എ.എം.വി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കു പുറമേ പിഴയടയ്ക്കാനുള്ള ചെല്ലാന്‍ പ്രോസസിംഗ് സ്റ്റാഫും ഉണ്ടാകും.
ആദ്യവര്‍ഷം പ്രതീക്ഷിക്കുന്ന പിഴ വരുമാനം- 261.1 കോടി രൂപ
പ്രതിദിനം പിഴവരുമാനം- 70 കോടി രൂപ
കാമറകള്‍ക്ക് ചെലവായത്- 236 കോടി രൂപ
അഞ്ചുവര്‍ഷംകൊണ്ട് പ്രതീക്ഷിക്കുന്ന ലാഭം- 188 കോടി രൂപ (നിയമ ലംഘനം കുറഞ്ഞേക്കും)
ക്യാമറ തിരിച്ചറിയുന്ന നിയമലം ഘനങ്ങള്‍*സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക. ഇരുചക്ര വാഹനങ്ങളില്‍ രണ്ടിലധികം പേര്‍ യാത്രചെയ്യുക, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക.
നമ്പർ ബോര്‍ഡ് സ്‌കാന്‍ ചെയ്ത് വാഹന്‍ വെബ്‌സൈറ്റിലെ വിവരങ്ങളുമായി ഒത്തുനോക്കും. രേഖകള്‍ കൃത്യമല്ലെങ്കില്‍ ക്യാമറ കണ്ടെത്തും
 പെര്‍മിറ്റ്, ഇന്‍ഷ്വറന്‍സ്, ഫിറ്റ്നസ്, രജിസ്‌ട്രേഷന്‍ എന്നിവയില്ലാത്ത വാഹനങ്ങളെ തിരിച്ചറിഞ്ഞും പിഴ ഈടാക്കും
വേഗ പരിധി
കാറുകള്‍- 90 കി.മീ. ഡിവൈഡറുള്ള നാലുവരി ദേശീയപാതയില്‍ 85 കി.മീ. രണ്ടുവരി ദേശീയപാതയില്‍ 80 കി.ലോമീ. സംസ്ഥാന പാതയില്‍ 70 കി.മീ. മറ്റു റോഡുകളില്‍
 ബൈക്കുകള്‍- 70 കി.മി. നാലുവരി ദേശീയപാതയില്‍ 60 കി.മി. ഇരുവരി ദേശീയ പാതയില്‍ 50 കി.മി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *