November 6, 2026

മദ്യപിച്ച് വാഹനമോടിച്ച 108 ആംബുലന്‍സ് ഡ്രൈവര്‍ പിടിയില്‍

0
IMG_20220801_201342.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: മേപ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ  108 ആംബുലന്‍സിലെ താല്‍ക്കാലിക ഡ്രൈവറെ മദ്യപിച്ച് ആംബുലന്‍സ് ഡ്രൈവ് ചെയ്ത കുറ്റത്തിന് മേപ്പാടി പോലീസ്  പിടികൂടി. കല്‍പ്പറ്റ എമിലി സ്വദേശി രാഹുല്‍ (34) നെയാണ് മേപ്പാടി എസ്.ഐ സിറാജും സംഘവും അറസ്റ്റ് ചെയ്തത്.
രോഗിയെയും കൊണ്ട്  മറ്റൊരാശുപത്രിയിൽ പോയ രാഹുൽ മദ്യപിച്ചതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.  വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *