March 29, 2024

ജനമൈത്രി പോലീസ് സൈബർ ബോധവത്കരണ പരിപാടി നടത്തി

0
Img 20220802 Wa00312.jpg
കൽപ്പറ്റ : വയനാട് ജനമൈത്രി പോലീസ് സൈബർ ബോധവത്കരണ പരിപാടി നടത്തി.വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ സൈബര്‍ സുരക്ഷയുടെ ഭാഗമായി വര്‍ദ്ധിച്ച് വരുന്ന കുറ്റക്യത്യങ്ങളെ കുറിച്ചും ചൂഷണങ്ങളെ കുറിച്ചും വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യതോടെ നടത്തുന്ന സൈബര്‍ ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 01.08.2022 തീയ്യതി വൈത്തിരി ഗവ: സ്‌കൂളില്‍ വെച്ച് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് ഐ.പി.എസ് അവര്‍കള്‍ നിര്‍വഹിച്ചു.ജനമൈത്രി ജില്ലാ നോഡല്‍ ഓഫീസറും വയനാട് ജില്ലാ സി ബ്രാഞ്ച് ഡി.വൈ.എസ്.പി , ആര്‍. മനോജ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ സ്‌കൂള്‍ പി.ടി.എ പ്രസിഡന്റും അദ്ധ്യാപകരും ആശംസകള്‍ നടത്തി. ചടങ്ങിന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്‍-ചാര്‍ജ്ജ് മോഹനന്‍.ടി സ്വാഗതവും ജനമൈത്രി ജില്ലാ അസ്സി നോഡല്‍ ഓഫീസര്‍ എ.എസ് ഐ ശശിധരന്‍ നന്ദി പറഞ്ഞു. വയനാട് സൈബര്‍ പോലീസ് സേ്റ്റഷന്‍ എ .എസ് . ഐ ജോയിസ് ജോണ്‍ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് ക്ലാസും അവതരിപ്പിച്ചു. ഉദ്ഘാടനത്തോടൊപ്പം ജില്ലാ പോലീസ് മേധാവി കുട്ടികളുമായി സംവദിച്ചു. ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ വിവിധ സ്‌കൂളുകളില്‍ തുടര്‍ന്നും സെബര്‍ ബോധവല്‍ക്കരണം, ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണം സ്ത്രീകള്‍ക്കും കുട്ടികള്‍കും എതിരെയുള്ള കുറ്റക്യത്യങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതാണെന്ന്
ജനമൈത്രി പോലീസ് അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *