November 8, 2026

അണ്ടര്‍ 15 ഫുട്‌ബോള്‍; ആറാംമൈലിന് കിരീടം

0
IMG-20220804-WA00072.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പൊഴുതന :അത്‌ലെറ്റിക് ഫുട്‌ബോള്‍ ക്ലബ്ബ് സംഘടിപ്പിച്ച അണ്ടര്‍ 15 ഫുട്‌ബേള്‍ ടൂര്‍ണ്ണമെന്റില്‍ റൈസിംഗ്‌സ് ആറാംമൈലിന് കിരീടം. ഇടിയംവയലില്‍ സംഘടിപ്പിച്ച ടുര്‍ണ്ണമെന്റില്‍ ഫ്രണ്ട്‌സ് ഇടിയംവയല്‍ റണ്ണറപ്പായി. ഫുട്‌ബോള്‍ രംഗത്ത് കൂടുതല്‍ കഴിവുള്ളവരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും, കളിക്കാര്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുക എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. വിജയികള്‍ക്ക് അത്‌ലെറ്റിക് ഫുട്‌ബോള്‍ ക്ലബ്ബ് സെക്രട്ടറി കെ.ആര്‍ സജീവ്, പറക്കൂത്ത് മുസ്തഫ, ഷിഹാബ് പള്ളിപ്പാറ, ക്ലിന്‍സെന്റ് എന്നിവര്‍ സമ്മാനദാനം നടത്തി. ടൂര്‍ണമെന്റിന്റെ താരമായി ജസീലിനെയും പ്രതിരോധ താരമായി നിഹാലിനെയും ഗോള്‍ കീപ്പറായി ഷില്‍ജിത്തിനെയും തിരഞ്ഞെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *