March 29, 2024

കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു 33 – മത്‌ വയനാട് ജില്ലാ സമ്മേളനം ആഗസ്റ്റ് ആറ് , ഏഴ് തിയ്യതികളിൽ

0
Img 20220804 Wa00622.jpg
കൽപ്പറ്റ :കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു 33 – മത്‌വയനാട് ജില്ലാ സമ്മേളനം ആഗസ്റ്റ് 6, 7 തിയ്യതികളിൽ  മുട്ടിലിൽ ചേരുന്നതാണ്. കേരളത്തിലെ കൈ തൊഴിൽ – നിർമ്മാണ മേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ യൂണിയനാണ്. 1983 ലാണ് ജില്ലാ കമ്മിറ്റി രൂപീകൃതമായതു. ജില്ലയിലെ തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്റെ അമരക്കാനായിരുന്ന പി.എ.മുഹമ്മദിന്റെ നാമധേയത്തിൽ മുട്ടിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ തയ്യാറാക്കിയ നഗറിലാണ് സമ്മേളനം.

6 ന് ശനിയാഴ്ച്ച 5 മണിക്ക് മാധ്യമ സെമിനാർ പ്രൊഫസർ ശ്രീജിത് ശിവരാമൻ ഉൽഘാടനം ചെയ്യും. 7 ന് ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ജില്ലാ പ്രസിഡണ്ട് പി.ജെ.ആന്റണി പതാക ഉയർത്തും. പ്രതിനിധി സമ്മേളനം സി ഐ ടി യു ജില്ലാ ട്രഷറർ പി. ഗഗാറിൻ ഉൽഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയും ആർട്ടിസാൻസ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാനുമായ നെടുവത്തൂർ സുന്ദരേശൻ , സംസ്ഥാന പ്രസിഡണ്ട് , പി.കെ.ഷാജൻ, നേതാക്കളായ സി.വി. ജോയി, പി.ബാബു, സി ഐ ടി യു ജില്ലാ സെക്രട്ടറി വി.വി. ബേബി . പ്രസി സണ്ട്. പി.വി. സഹദേവൻ എന്നിവർ പങ്കെടുക്കും. തെരഞ്ഞെടുക്കപ്പെട്ട 275 പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനം വിജയിപ്പിക്കണമെന്ന് ജില്ലാ സെക്രട്ടറി എ.രാജൻ, സ്വാഗത സംഘം ജനറൽ കൺവീനർ പി. സൈനുദ്ദീൻ എന്നിവർ തൊഴിലാളികളോട് അഭ്യർത്ഥിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *