September 22, 2026

26 പവൻ മുക്ക് പണ്ടയം വെച്ച് തട്ടിപ്പ് നടത്തിയ യുവാവിനെ പിടികൂടി

0
IMG-20220808-WA00302.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മൂന്ന് വർഷം മുമ്പ് ചാവക്കാട് എസ് ബി ഐ യിൽ നിന്ന് 26 പവൻ മുക്ക് പണ്ടം വെച്ച് നാലര ലക്ഷം തട്ടിയ യുവാവിനെ വയനാട്ടിൽ നിന്ന് പിടികൂടി. ചാവക്കാട് കടപ്പുറം മട്ടു മേൽ കായക്കോൽ വീട്ടിൽ മുജീബ് റഹ്മാൻ (36) ആണ് ആറു വാളിനടുത്ത പുഴക്കൽ പീടികയിൽ നിന്ന് പിടികൂടിയത്.ബാങ്കിൽ വെച്ച പണയ വസ്തു തിരികെയെടുക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്ത് വന്നത്. തുടർന്ന് ഇയാൾ ആറുവാളിനടുത്ത് ഭാര്യയുമൊത്ത് താമസിക്കുന്നുണ്ടന്ന് ഗുരുവായൂർ അസി. കമ്മീഷണർ കെ.ജി സുരേഷിന് വിവരം ലഭിച്ചു.തുടർന്ന് ചാവക്കാട് പോലിസ് ഇൻസ്പെക്ടർ വിപിൻ കെ. വേണുഗോപാൽ, സബ് ഇൻസ്പെക്ടറായ കെ.വി വിജിത്ത് ,ഉദ്യോഗസ്ഥരായ പി.കണ്ണൻ, പ്രഭാത്, രജനിഷ്പ്രശോഭ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതി ആറു വാൾ കേന്ദ്രികരിച്ച് മരം മുറി ഉൾപ്പെടെയുള്ള ജോലികൾ ചെയ്ത് വരികയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *