November 8, 2026

ഇർഷാദ് വധകേസ് : കോടതിയിൽ കീഴടങ്ങിയ പ്രതികളെ കസ്റ്റഡിയിൽ വിട്ടു

0
IMG-20220809-WA00182.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :ഏറെ കോളിളക്കം സൃഷ്ടിച്ച സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട ഇർഷാദ് 
വധ കേസ്സിലെ പ്രതികൾ കോടതിയിൽ കീഴടങ്ങി.പ്രതികൾ കൽപ്പറ്റ സി.ജെ. എം കോടതിയിൽ ആണ് കീഴടങ്ങാൻ എത്തിയത്. ഇവരെ കേസിൻ്റെ പരിധിയിലുള്ള പേരാമ്പ്ര കോടതിയിൽ ഹാജരാക്കാൻ 
പോലീസിനോട് കോടതി നിർദ്ദേശിച്ചു.തുടർന്ന് രാത്രി പേരാമ്പ്ര ഫസ്റ്റ് ക്ലാസ്സ് ജൂഡിഷൽ മജിസ്ട്രേറ്റ് ഡിൻസി ഡേവിസിന് മുമ്പിൽ ഹാജരാക്കി.തിങ്കളാഴ്ച രാവിലെ 11 മണിയോടെ വയനാട് വൈത്തിരി കൊടുങ്ങയി പറമ്പിൽ മിസ്റ്റർ (28), മേപ്പാടി റിപ്പൺ പാലക്കണ്ടി
ഷാനവാസ് (32) ,കോഴിക്കോട് കൊടുവള്ളി കളത്തിങ്കൽ 
ഇർഷാദ് (37), എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്.പിന്നീട് പേരാമ്പ്ര താലൂക്കാശുപത്രിയിൽ വൈദ്യ പരിശോധനക്ക് ശേഷം കൊയിലാണ്ടി സബ് ജയിലിലാക്കി.രണ്ട് വാഹനത്തിൻ്റെ അകമ്പടിയോടെ പ്രതികളെ കൽപ്പറ്റ  ഇൻസ്പെക്ടർ . കെ.സിജുവിൻ്റേയും ,
എസ്. ഐ ,കെ.ബിജുവിൻ്റേയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പേരാമ്പ്രയിൽ എത്തിച്ചത്. ഈ പ്രതികളോടെ കേസ്സിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി .ഇർഷാദിനെ അവസാനമായി കാറിൽ കൊണ്ട് പോയവരിൽ രണ്ട് പേർ ഇപ്പോൾ കീഴടങ്ങിയവരിൽ ഉണ്ടെന്നാണ് സൂചനകൾ.
ചോദ്യം ചെയ്യലിൽ നിന്നും കേസ്സിലെ ചിത്രം കൂടുതൽ വ്യക്തമാകും. 
കേസ്സിൽ പ്രധാന പ്രതികളായ കൈതപ്പൊയിൽ ചീനി പറമ്പിൽ മുഹമ്മദ് സുഹൈൽ ,സഹോദരൻ ഷംനാദ് ,ഉവൈസ് എന്നിവർക്കായി പോലീസിൻ്റെ ഊർജ്ജിതമായ അന്വേഷണം പുരോഗമിക്കുകയാണ്.
.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *