November 3, 2026

യൂത്ത് കോണ്‍ഗ്രസ് സ്ഥാപകദിനം വിപുലമായി ആഘോഷിച്ചു

0
IMG-20220809-WA00982.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പയ്യംമ്പള്ളി : യൂത്ത് കോണ്‍ഗ്രസ് പയ്യംമ്പള്ളി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് ഒൻമ്പത് യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ചെറൂരില്‍ കൊടിമരം സ്ഥാപിച്ച് പ്രകടനം നടത്തി. തുടര്‍ന്ന് പയ്യമ്പള്ളിക്ക് അഭിമാനമായി മാറിയ യുവ ഡോക്ട്ടര്‍ കാവ്യ വിജയനെ ഫലകം നല്‍കി ആദരിച്ചു. എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഫലവൃക്ഷ തൈ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രിയേഷ് തോമസ്, എള്‍ബിന്‍ മാത്യു, ലിബിന്‍ എ.ഒ, ജിബിന്‍ മാമ്പള്ളി, അഖില്‍ ജോസ് വാഴച്ചാലില്‍, ആതില്‍, സതീശന്‍, പ്രവീണ്‍, ബൈജു സി.കെ, സുന്ദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *