September 21, 2026

താൽകാലിക മേൽക്കൂര ഒരുക്കി മാതൃകയായി സ്വാശ്രയ സംഘം

0
IMG-20220810-WA00102.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:വള്ളിയൂര്‍ക്കാവിനടുത്ത് നടവയല്‍ കോളനിയിലെ വയോധിക ദമ്പതികളുടെ ചോര്‍ന്നൊലിക്കുന്ന വീടിന് താല്‍ക്കാലിക മേല്‍ക്കൂര സംവിധാനമൊരുക്കി സ്വാശ്രയ സംഘം പ്രവര്‍ത്തകര്‍.'കാവ് ' സ്വാശ്രയ സംഘം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മേല്‍ക്കൂരയ്ക്ക് മേല്‍ ഷീറ്റ് വിരിച്ചും മറ്റുമാണ് താല്‍ക്കാലികമായി ചോര്‍ച്ച നിര്‍ത്തിയത്. കനത്ത മഴ മൂലവും മറ്റും സമാന രീതിയില്‍ ദുരിതമനുഭവിക്കുന്ന മറ്റുള്ളവര്‍ക്ക് ആശ്വാസമാകും വിധത്തില്‍ ഇത്തരം പ്രവൃത്തികള്‍ മറ്റ് സ്വാശ്രയ സംഘങ്ങളും പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാംഗങ്ങള്‍ പറഞ്ഞു. ഹരിദാസ്,വിനോദ് ,ദിവാകരന്‍ ,പ്രദീപന്‍ ,ഷിബു ,തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news