November 8, 2026

കാട്ടാന ആക്രമണം : കോളറാട്ടുകുന്നിൽ കൃഷിനാശം

0
IMG-20220810-WA00592.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽപ്പെട്ട കോളറാട്ടു കുന്നിൽ വൻ കൃഷി നാശം. പ്രദേശത്തെ നിരവധി കൃഷിയിടങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണു വരുത്തിയിരിക്കുന്നത്. പാറയിൽ ചന്ദ്രൻ , കല്ലേരി മറ്റത്തിൽ ബാലകൃഷ്ണൻ, ഐക്കര ബാബു , കല്ലേരി മറ്റത്തിൽ കുട്ടപ്പൻ , കൊളപ്പാറ ജിനിൽ തുടങ്ങിയ നിരവധി കർഷകരുടെ തെങ്ങ്, കമുക്, വാഴ തുടങ്ങിയ വിളകളാണ് കൂടുതലായി നശിപ്പിച്ചിരിക്കുന്നത്. വനാതിർത്തിയിൽ പ്രതിരോധ സംവിധാനങ്ങൾ ഇല്ലാത്തതാണ് കാട്ടാന ശല്യം രൂക്ഷമാകാൻ കാരണമെന്നും, അടിയന്തര പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും വാർഡ് മെമ്പർ ജോഷി ചാരുവേലിൽ ആവശ്യപ്പെട്ടു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *