November 8, 2026

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വ്യാപാരി വ്യവസായി ആദരിച്ചു

0
IMG_20220810_170555.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രദേശത്ത് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ആഗസ്റ്റ് ഒൻമ്പത് വ്യാപാരി ദിനത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തിൽ വച്ച് കെ.വി.വി.ഇ. എസ് സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡണ്ട് കെ .കെ . വാസുദേവനേയും, ജില്ലാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഒ.വി.വർഗീസിനെയും, ജില്ലാ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ഇ. ഹൈദ്രുവിനെയും ആദരിക്കുകയുണ്ടായി. ആഘോഷ പരിപാടികളുടെ ഭാഗമായി രാവിലെ ടൗണിൽ പതാക ഉയർത്തുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഗുരുതര രോഗം മൂലം അവശതയനുഭവിക്കുന്ന മുഹമ്മദ് ഇവാൻ എന്ന കുഞ്ഞിന് സംഘടനയുടെ ധനസഹായവും,വനിതാ വിംഗിൻ്റെ പ്രത്യേക വിഹിതവും ചടങ്ങിൽ വച്ച് കൈമാറി.
വ്യാപാരി സുരക്ഷാ പദ്ധതി അംഗങ്ങൾക്കുള്ള ചികിത്സാ സഹായവും യോഗത്തിൽ വച്ച് കൈമാറി.
പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡണ്ട് .കെ.കെ. വാസുദേവൻ ഉദ്ഘാടനം ചെയ്തു.  ഒ.വി. വർഗീസ്,  ഇ.ഹൈദ്രു എന്നിവർ വ്യാപാരി ദിന സന്ദേശങ്ങൾ നൽകി. ബാബു.ഇ.ടി,അജിമോൻ കെ.എസ്, ഷാരി ജോണി, ബാബു രാജേഷ്, മുഹമ്മദ്.ഇ.കെ എന്നിവർ പ്രസംഗിച്ചു.
 ജോസ് കുന്നത്ത്,എം.കെ.ബേബി, ബേബി.പി.സി, ടോമി.പി, സിറഫീഖ്.കെ.വി, പൈലി.പി.എം, വേണുഗോപാൽ, വികാസ് ജോസഫ്, ജോസ്.പി.വി, ശിവദാസ്, പ്രസന്നകുമാർ, അനന്തൻ.കെ.കെ, സുജിത്ത് എന്നിവർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *