September 23, 2026

ത്രിവർണ്ണ പതാകയുടെ വിതരണം പോസ്റ്റോഫീസ് വഴി

0
IMG-20220812-WA00472.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് ഈ മാസം 13 മുതല്‍ 15 വരെ മുഴുവന്‍ വീടുകളിലും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യഭ്യാസ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള ത്രിവര്‍ണ്ണ പതാകയുടെ വിതരണം ജില്ലയിലെ പോസ്റ്റ് ഓഫീസുകള്‍ വഴി ആരംഭിച്ചു. പോസ്റ്റ് ഓഫിസുകളില്‍ നിന്ന് വില്‍പ്പന നടത്തുന്ന പതാകക്ക് 25 രൂപയാണ് വില. പുല്‍പ്പള്ളി പോസ്റ്റ് ഓഫീസില്‍ ത്രിവര്‍ണ്ണ പതാക വാങ്ങാന്‍ നിരവധിയാളുകളാണ് എത്തുന്നത്. പതാക എല്ലാ വീടുകളിലും ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം ഉള്ളതിനാല്‍ ത്രിവര്‍ണ്ണ പതാക വാങ്ങാന്‍ എല്ലാ പോസ്റ്റ് ഓഫീസുകളിലും നിരവധിയാളുകളാണ് എത്തുന്നത്.'
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *