പത്താം തരം സർട്ടിഫിക്കറ്റുകൾ ഇനി ഡിജി ലോക്കറിൽ ലഭ്യമാകും
തിരുവനന്തപുരം : സർട്ടിഫിക്കറ്റുകൾ ഇനി ഡിജി ലോക്കറിൽ ലഭ്യമാകും. ഈ വർഷം പത്താം തരം വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ആണ് ഈ സംവിധാനത്തിൽ ലഭ്യമായി തുടങ്ങിയത്. ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണെന്ന് പരീക്ഷ കമ്മീഷ്ണർ അറിയിച്ചു.
മൊബൈൽ നമ്പറും ആധാറും ഉപയോഗിച്ച് ഡിജി ലോക്കറിൻ്റെ വെബ്സൈറ്റിൽ എക്കൗണ്ട് തുറക്കാം.
ആധാറിൽ ലിങ്ക് ചെയ്തിട്ടുള്ള പേരും ജനന തീയ്യതിയും നൽകണം .
ലിംഗം, മൊബൈൽ നമ്പർ ,ആറക്ക പിൻ നമ്പർ ,ഇമെയിൽ ഐഡി. ആധാർ നമ്പർ എന്നിവയും നൽകണം. റജിസ്റ്റർ ചെയ്ത നമ്പറിലാണ് ,ഒ.ടി.പി. വരിക.
പത്താം തരം സർട്ടിഫിക്കറ്റ് ലഭിക്കാൻ ഡിജി ലോക്കറിൽ റജിസ്റ്റർ ചെയ്ത ശേഷം
,,ഗെറ്റ് മോർ നൗ ,, എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് എജ്യുക്കേഷൻ എന്ന സെക്ഷനിൽ നിന്നും ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ കേരള തിരഞ്ഞെടുക്കണം. ഇതിൽ ക്ലാസ്സ് 10 സ്കൂൾ ലീവിങ്ങ് സർട്ടിഫിക്കറ്റ് തിരഞ്ഞെടുത്ത് റജിസ്റ്റർ നമ്പറും വർഷവും കൊടുത്താൽ സർട്ടിഫിക്കറ്റ് ലഭ്യമാകും.






Leave a Reply