April 19, 2024

ഹര്‍ ഘര്‍ തിരംഗ; ജില്ല ത്രിവര്‍ണ്ണമണിഞ്ഞു

0
Img 20220813 Wa00442.jpg

കൽപ്പറ്റ : സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം- അമൃത മഹോത്സവത്തോടനബന്ധിച്ച് ജില്ല ത്രിവര്‍ണ്ണമണിഞ്ഞു. വീടുകള്‍, ഔദ്യോഗിക വസതികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖല- സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ടൂറിസം കേന്ദ്രങ്ങൾ തുടങ്ങി പൊതു- സ്വകാര്യ ഇടങ്ങളിലെല്ലാം ത്രിവര്‍ണ്ണ പതാകകള്‍ പ്രദര്‍ശിപ്പിച്ചു. 
ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി എല്ലാ വീടുകളിലും ആഗസ്റ്റ് 13 മുതല്‍ 15 വരെ പതാക ഉയര്‍ത്തുന്നതിനുള്ള കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ആഹ്വാനം ജനങ്ങള്‍ ഏറ്റെടുത്തു. ഔദ്യോഗിക വസതിയിലും, കർളാട് തടാകത്തിലും ജില്ലാ കളക്ടര്‍ എ. ഗീത പതാക ഉയര്‍ത്തി. സബ് കളക്ടര്‍ ആര്‍. ശ്രീ ലക്ഷ്മി ഔദ്യോഗിക വസതിയിലും മാനന്തവാടി വള്ളിയൂര്‍ക്കാവ് കാവുപുര കോളനിയിലും പതാക ഉയര്‍ത്തി. ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ്, ഡെപ്യൂട്ടി കളക്ടർമാർ' മറ്റ് ഉദ്യോഗസ്ഥര്‍ സ്വന്തം വസതികളിൽ പതാക ഉയര്‍ത്തുകയും വിവിധയിടങ്ങിലെ പ്രദര്‍ശനത്തിന് നേതൃത്വം നൽകുകയും ചെയ്തു. 
കടകമ്പോളങ്ങളും സ്ഥാപനങ്ങളും അലങ്കാര ദീപങ്ങളും തോരണങ്ങളുമായി ഹര്‍ ഘര്‍ തിരംഗിന്റെ ഭാഗമായി. ജില്ലയിലെ കുടുംബശ്രീയുടെ കീഴിലുള്ള 27 തയ്യല്‍ യൂണിറ്റുകളാണ് ജില്ലയില്‍ 90'000 പതാകകളാണ് നിര്‍മ്മിച്ച് വിതരണം ചെയ്തത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ മുതല്‍ 15 വരെ കെട്ടിടത്തിന്റെ പ്രധാന സ്ഥലത്തുതന്നെ ദേശീയ പതാക പ്രദര്‍ശിപ്പിക്കും. സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാ വര്‍ഷത്തേയും പോലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തും. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് ജില്ലയില്‍ ഹര്‍ ഘര്‍ തിരംഗിന്റെ ആഘോഷ പരിപാടികള്‍ നടക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *