August 7, 2026

സ്വാതന്ത്ര്യദിന മെഗാ സൈക്കിൾ റാലി നടത്തി

0
IMG-20220813-WA00542.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ : സ്വാതന്ത്ര ദിനത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോൽസവ് പരിപാടിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സൈക്ലിംഗ് അസോസിയേഷൻ വയനാടുമായി സഹകരിച്ച് മെഗാ സൈക്കിൾ റാലി നടത്തി. മീനങ്ങാടി മുതൽ കൽപറ്റ വരെയായിരുന്നു റാലി. റാലിയിൽ പങ്കെടുത്തവർക്ക് സൈക്ലിംഗ് ജേഴ്സി, മെമന്റോ എന്നിവ നൽകി. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശരത് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ഭക്ഷ്യ സുരക്ഷാ ഓഫീസർ നിഷ.പി. മാത്യു സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ കെ.പി. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ വൈസ്.പ്രസിഡണ്ട് സലീം കടവൻ മുഖ്യാതിഥിയായിരുന്നു. ഭക്ഷ്യ സുരക്ഷാ ഓഫീസർ രേഷ്മ. എം. കെ , സൈക്ലിംങ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം, പ്രസിഡണ്ട് സത്താർ വിൽട്ടൺ, സാജിദ് എൻ.സി, സുധീഷ് സി.വി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *