August 6, 2026

സ്വാതന്ത്യദിനത്തിൽ മന്ത്രി എ.കെ ശശീന്ദ്രന്‍ പതാക ഉയര്‍ത്തും

0
IMG-20220813-WA00532.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: എസ്.കെ.എം.ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ആഗസ്റ്റ് 15 ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. രാവിലെ എട്ട് മുതലാണ് ചടങ്ങുകള്‍ തുടങ്ങുക. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങളും ഗ്രീന്‍ പ്രോട്ടോക്കോളും പാലിച്ചാണ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ നടത്തുക. ചടങ്ങിലെക്കെത്തുന്നവരെ തെര്‍മല്‍ സ്‌ക്കാനര്‍ പരിശോധനയ്ക്കും വിധേയമാക്കും. സ്വതന്ത്ര്യദിന പരേഡില്‍ 24 പ്ലാറ്റൂണുകള്‍ അണിനിരക്കും. സാംസ്‌ക്കാരിക പരിപാടികളും അവതരിപ്പിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *