March 29, 2024

കേരളസ്‌കൂള്‍ ഉച്ചഭക്ഷണ സംവിധാനത്തിന്റെ തുക കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുക കെ.പി.പി.എച്ച്.എ

0
Img 20220820 Wa01062.jpg
കല്‍പ്പറ്റ: ഉച്ചഭക്ഷണ സംവിധാനത്തിന് വിപണിയിലെ വില വര്‍ദ്ധനവിന് ആനുപാ തികമായും കാലാനുസൃതമായും തുക വര്‍ദ്ധിപ്പിക്കുക , സംസ്ഥാനത്തിന്റെ പോഷാ കാഹാര പദ്ധതിയുടെ ഭാഗമായിട്ടുള്ള മുട്ടയ്ക്കും പാലിനും പ്രത്യേകമായി തുക അനു വദിക്കുക , നാളിതുവരെ ഉച്ചഭക്ഷണത്തിന് ചെലവായ അധികബാധ്യത നികത്തുന്ന തിന് അടിയന്തിര ഫണ്ട് അനുവദിക്കുക , പ്രധാനാദ്ധ്യാപകരെ ഉച്ചഭക്ഷണ ചുമതല യില്‍ നിന്നും മാറ്റി പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ട് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ വയനാട് വിദ്യാഭ്യാസ ഡെപ്യട്ടി ഡയറക്ടറുടെ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ സമരം നടത്തി. സമൂഹത്തിലെ സാമ്പത്തിക പരാധീനതയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ ആരംഭിച്ച സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടിയെ തങ്ങളുടെ സാമൂഹിക ഉത്ത രവാദിത്വമെന്ന നിലയില്‍ ഏറ്റെടുത്തത് കേരളത്തിലെ പ്രൈമറി മേഖലയിലെ പ്രധാനാദ്ധ്യാപകര്‍ ആണ് . വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ടുകളും , പ്രായോഗിക പ്രയാസങ്ങളും ഉണ്ടായിട്ടും , ഈ പദ്ധതി മുടക്കം കൂടാതെ നടത്തുന്നതില്‍ അസാ ധാരണമായ ആര്‍ജ്ജവം തന്നെയാണ് നാളിതുവരെ പ്രധാനാദ്ധ്യാപകര്‍ കാണിച്ചിട്ടുള്ളത് . കുട്ടികള്‍ക്ക് ഗുണമേന്മയും പോഷകസമൃദ്ധവും ആയ ആഹാരം നല്‍കുക എന്ന വിശാലമായ കാഴ്ചപ്പാട് ആണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യപ്പെടുന്നത് .
150 ല്‍ പരം പങ്കെടുത്ത ധര്‍ണയില്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കൊപ്പം ഉച്ച ഭക്ഷണകമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.സംസ്ഥാന ജോയിന്റ് സെക്രട്ടറി ഉമ്മര്‍ പാലഞ്ചേരി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് വര്‍ക്കി എന്‍. എം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സജി ജോണ്‍,മിന്‍സിമോള്‍ കെ ജെ, ജാസി പി ജെ, ജോര്‍ജ് കെ വി,ബിജു മാത്യു, വര്‍ഗ്ഗീസ് പി.എ. ജോസഫ് കെ.ജെ,എന്നിവര്‍ പ്രസംഗിച്ചു.
ബിനോജ് ജോണ്‍ , ജോണ്‍സണ്‍ കെ.ജി, പ്രേമചന്ദ്രന്‍ കെ.കെ., സിന്ധു കെ.,സത്യജിത് കെ. എന്നിവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *