June 6, 2026

രാജീവ് ഗാന്ധിയെ അനുസ്മരിച്ചു

0
IMG-20220820-WA01072.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : ആധുനിക ഇന്ത്യയുടെ മുഖ്യ ശില്‍പികളിലൊരാളായ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മ വാര്‍ഷിക ദിനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ അനുസ്മരണം നടത്തി. രാജ്യത്തിന്റെ ഐഖ്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ബലിയര്‍പ്പിച്ച നേതാവും ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യയുടെ മുഖവുമായിരുന്നു അദ്ദേഹം.ഡി.സി.സി. പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാം, ജില്ലാ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമാരായ ഒ.വി. അപ്പച്ചന്‍, എം.എ. ജോസഫ്, ജനറല്‍ സെക്രട്ടറിമാരായ ബിനു തോമസ്, ജി. വിജയമ്മ ടീച്ചര്‍, പി.പി. ആലി, കെ.വി. പോക്കര്‍ ഹാജി, ടി.ജെ. ഐസക്ക്, വി.എ. മജീദ്, ഗോകുല്‍ദാസ് കോട്ടയില്‍, വിനോദ്കുമാര്‍ പി, ഗിരീഷ് കല്‍പ്പറ്റ, ഇ.വി. അബ്രഹാം, കെ.കെ. രാജേന്ദ്രന്‍, സുന്ദര്‍രാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *