July 16, 2026

മണിച്ചിറയില്‍ പുലർച്ചെ വീട് കുത്തിത്തുറന്ന് മോഷണം : ഒരു ലക്ഷം രൂപയോളം കവർന്നു

0
IMG_20220824_203447.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : ബത്തേരി മണിച്ചിറയില്‍ വീട് കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയോളം മോഷ്ടിച്ചു.വെള്ളോളി ബീയാത്തുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം.ഓടിട്ട വീടിന്റെ പിന്‍ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്.മുറിക്കുള്ളില്‍ കടന്ന മോഷ്ടാവ് ബീയ്യാത്തു ഉറങ്ങിക്കിടന്നിരുന്ന കട്ടിലിനോട് ചേര്‍ന്നുണ്ടായിരുന്ന പണമടങ്ങിയ ഷെല്‍ഫ് എടുത്ത് വീടിന് പുറത്തുകൊണ്ടുപോയി പെളിക്കാന്‍ ശ്രമംനടത്തി. ഈ സമയം ശബ്ദംകേട്ടുണര്‍ന്ന ബീയ്യാത്തു വീടിന് പുറത്ത് വെളിച്ചം കണ്ടതോടെ സമീപത്തെ മുറിയില്‍ കിടന്നിരുന്ന മകന്‍ മുന്‍സറിനെ വിളിച്ചുണര്‍ത്തി.വീട്ടുകാര്‍ ഉണര്‍ന്നതറിഞ്ഞതോടെ മോഷ്ടാവ് ഓടിരക്ഷപെടുകയായിരുന്നു. ബീയ്യാത്തുവിന്റെ മുറിയിലെ മറ്റ് രണ്ട് അലമാരകളും മോഷ്ടാവ് കുത്തിത്തുറന്നിട്ടുണ്ട്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍തന്നെ സുല്‍ത്താന്‍ ബത്തേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *