June 6, 2026

ആദരം അബൂക്ക വയനാടിൻ്റെ സിനിമ താരം അബൂ സലീമിന് ജന്മ നാടിൻ്റെ ആദരം നവംബറിൽ

0
IMG-20220824-WA00592.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : സിനിമ അഭിനയ ജീവിതത്തില്‍ 45 വര്‍ഷം പൂര്‍ത്തിയാക്കിയ അബൂ സലീമിനെ ജന്മനാട് ആദരിക്കുന്നു. നവംബര്‍ ആദ്യവാരം കല്‍പ്പറ്റയില്‍ ഇതോടനുബന്ധിച്ച് നടക്കുന്ന മെഗാ ഇവന്റ് ആദരം അബൂക്ക പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ജില്ലാ കളക്ടര്‍ എ. ഗീത ഐഎഎസ്  കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബിന് കൈമാറി റിലീസിംഗ് നടത്തി. മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളും മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുക്കുന്ന ചടങ്ങില്‍ വെച്ചാണ് താരത്തെ ആദരിക്കുക. പരിപാടിയോടനുബന്ധിച്ച് സിനിമ താരങ്ങളും മറ്റു കലാകാരന്മാരും അണിനിരക്കുന്ന സ്റ്റേജ് ഷോയും അരങ്ങേറും. സ്‌പോര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ പ്രമോഷന്‍ കൗണ്‍സിലാണ് പരിപാടിയുടെ സംഘാടകര്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *