June 26, 2026

കേരള കര്‍ഷക സംഘം വയനാട് ജില്ലാ സമ്മേളനം മാനന്തവാടിയില്‍ നടക്കും

0
IMG-20220826-WA00012.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനനന്തവാടി: കേരള കര്‍ഷക സംഘം വയനാട് ജില്ലാ സമ്മേളനം 28, 29 തീയ്യതികളില്‍ മാനന്തവാടിയില്‍ നടക്കും. അമ്പുകുത്തി പളളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തിന്റെഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജില്ലയില്‍ 657 യൂണിറ്റ് സമ്മേനങ്ങളും 60 വില്ലേജ് സമ്മേളനവും എട്ട് ഏരിയാ സമ്മേളനവും പൂര്‍ത്തിയാക്കിയ ശേഷമാണ് ജില്ലാ സമ്മേളനം നടക്കുന്നത്. ജില്ലയിലെ ഒരു ലക്ഷത്തി ആറായിരം അംഗങ്ങളെ പ്രതിനിധീകരിച്ച് 200 പ്രതിനിധികളും 35 ജില്ലാ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. അഖിലേന്ത്യാ കിസാന്‍ സഭ സെന്‍ട്രല്‍ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം അഡ്വ: എസ്.കെ. പ്രീജ സമ്മേളനം ഉദ്ഘാടനം ചെയ്യും. പൂര്‍വ്വക്കാല നേതാക്കളെ ആദരിക്കുകയും ചെയ്യും. 27 ന് പതാക കൊടിമര ജാഥകള്‍ നടക്കും.
29 ന് രാവിലെ കോഫി ഔര്‍ ലൈവ് ലി ഹുഡ് എന്ന പുസ്തകത്തിന്റെ പ്രകാശനം ചരിത്രകാരന്‍ ഡോ.കെ.എന്‍.ഗണേഷ് നിര്‍വ്വഹിക്കും. 29 ന് വൈകിട്ട് മൂന്ന് മണിക്ക് അമ്പുകുത്തിയില്‍ നിന്നും പൊതു പ്രകടനവും പൊതുസമ്മേളനവും നടക്കും.സി.ഐ.ടി.യു നേതാവ് എം.വി.ജയരാജന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ഭൂപ്രശനങ്ങള്‍, വന്യമൃഗ ശല്യം തുടങ്ങിയ പ്രശ്നങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കെ.എം. വര്‍ക്കി മാസ്റ്റര്‍, പി.കെ.സുരേഷ്, ജസ്റ്റിന്‍ ബേബി, സണ്ണി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *