November 1, 2026

കെ.എസ്.ഇ.ബി ഫിക്‌സഡ് ചാര്‍ജ്ജ് ഇളവ് അനുവദിക്കണമെന്ന് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍

0
IMG-20220826-WA00082.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കോവിഡ് പ്രതിസന്ധിയും സാമ്പത്തിക ബാധ്യതകളും കാരണം തകര്‍ച്ചയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് കെ.എസ്.ഇ.ബി ഫിക്‌സഡ് ചാര്‍ജ്ജ് ഇളവ് അനുവദിക്കണമെന്ന് കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ വയനാട് ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി യോഗംസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്യവസായിക പുനരുജ്ജീവനത്തിനായുള്ള സഹായ നടപടികള്‍ വിവിധ വകുപ്പുകളുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു നാല്‍പ്പതാമത് വാര്‍ഷികജനറല്‍ ബോഡിയോഗം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവല്‍ ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ പ്രസിഡണ്ട് ജൈനന്‍.ടി.ഡി.അദ്ധ്യക്ഷത വഹിച്ചു. 2022-24 ലെയ്ക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പില്‍ ജില്ലാ പ്രസിഡണ്ട് ജൈനന്‍.ടി.ഡി.,സെക്രട്ടറി .മാത്യു തോമസ് വൈസ് പ്രസിഡണ്ട് വി.ഉമ്മര്‍, ജോ: സെക്രട്ടറി. സി.പി. ജോയി.ട്രഷറര്‍ തോമസ് വര്‍ഗ്ഗീസ് എന്നിവരെ തിരഞ്ഞെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news