അഷ്റഫ് കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അഷ്റഫ് കൂട്ടായ്മ സംഘടിപ്പിച്ചു

കല്‍പ്പറ്റ: അഷ്റഫ് കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലയിലെ അഷ്റഫ് എന്ന പേരുള്ളവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു.സമാപന സെഷനും കലാ വിരുന്നും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയ ഹാളില്‍ നടന്ന ചടങ്ങില്‍ അഷ്റഫ് കെയര്‍ ജില്ലാ പ്രസിഡന്റ് അഷ്റഫ് അരിബ്ര അധ്യക്ഷത വഹിച്ചു.തറവാട് സംഗമ സെഷന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം തൊടി മുജീബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അഷ്റഫ് ബദ്രിയ, വൈസ് പ്രസിഡന്റ് സി.പി അഷ്റഫ്,അഷ്‌റഫ് തോട്ടോളി,അഷ്റഫ് കോക്കാടന്‍,അഷ്റഫ് മനോളി ,അഷ്റഫ് വൈദ്യര്‍,അഷ്റഫ് കൈപ്പാളി,വി.എം ഹംസ മാസ്റ്റര്‍, അഷ്റഫ് തിരുനാവായ,അഷ്റഫ് ചെറുവലത്തു തുടങ്ങിയവര്‍ സംസാരിച്ചു.



Leave a Reply