ചെമ്പ്ര മലയിൽ ശാരീരിക അവശതനേരിട്ട യുവതിയെ വനസംരക്ഷണസമതിജീവനക്കാർ സുരക്ഷിതമായി താഴെഎത്തിച്ചു

മേപ്പാടി ചെമ്പ്ര മലയിൽ ശാരീരിക അവശതനേരിട്ട യുവതിയെ വനസംരക്ഷണസമതിജീവനക്കാർ സുരക്ഷിതമായി താഴെഎത്തിച്ചു. സ്ട്രക്ചറിൽ കിടത്തി വനത്തിലൂടെ രണ്ട്മണിക്കൂർ ചുമന്നാണ് ജീവനക്കാർ യുവതിയെ മലയടിവാരത്ത് എത്തിച്ചത്. ഞായർ പകൽ പത്തോടെയാണ് ഹൈദരബാദിലെ മെക്കാനിക്കൽഎഞ്ചിനീയറായ യുവതി സുഹൃത്തിനൊപ്പം മലകയറാനെത്തിയത്. തടാകത്തിന് സമീപം ഇവർ കാൽമടങ്ങിവീണു. സുഹൃത്തിന്റെ സഹായത്തോടെ മലയിറക്കാൻശ്രമിച്ചെങ്കിലുംസാധിച്ചില്ല. നടക്കാൻകഴിയാത്ത അവസ്ഥയിലായി. ഇതോടെ വനസംരക്ഷണസമതി ഗൈഡുമാർ ഓഫീസിൽനിന്നും സ്ട്രക്ചർ കൊണ്ടുവന്ന് അതിൽകിടത്തി താഴെഎത്തിക്കുകയായിരുന്നു. ചെങ്കുത്തായ ഇറക്കത്തിൽ സാഹസികമായാണ് യുവതിയെ സുരക്ഷിതമായി എത്തിച്ചത്. പ്രാഥമിക ശുശ്രൂഷക്ക്ശേഷം ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.



Leave a Reply