ബോണസ്സ് പ്രഖ്യാപനം; സർക്കാർ വഞ്ചനാപരമായ നിലപാട് തുടരുന്നു : ഷംസാദ് മരക്കാർ

കൽപ്പറ്റ: വർഷങ്ങളായി ഒരു രൂപയുടെ വർദ്ധന പോലുമില്ലാതെ ബോണസ്സ് ഉത്സവബത്താ പ്രഖ്യാപനം ഇടതു സർക്കാർ സിവിൽ സർവീസിനോട് തുടരുന്ന വഞ്ചനാപരമായ നിലപാടിൻ്റെ തുടർച്ചയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ അഭിപ്രായപ്പെട്ടു.
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കണം. വിലക്കയറ്റവും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കുടുംബ ചെലവുകൾ നേരിടാൻ ക്ഷാമബത്തയും ലീവ് സറണ്ടർ
ആനുകൂല്യങ്ങളും രണ്ട് വർഷമായി തടഞ്ഞു വെച്ച സർക്കാർ നടപടി ജീവനക്കാരെയും അധ്യാപകരെയും ഓണക്കാലത്ത് വലിയ പ്രതിസന്ധിയിലേക്കാണ് തള്ളി വിട്ടിരിക്കുന്നത്. കെടുകാര്യസ്ഥതയുടെയും പിടിപ്പ് കേടിൻ്റെയും ധൂർത്തിൻ്റെയും ഫലമായുണ്ടായ പ്രതിസന്ധിയുടെ ആഘാതം മുഴുവൻ ഒരു വിഭാഗത്തിൻ്റെ മാത്രം ചുമലിൽ വച്ച് എളുപ്പത്തിൽ തടിയൂരാനാണ് ഇടതു സർക്കാർ എല്ലായ്പ്പോഴും ശ്രമിച്ചിട്ടുള്ളത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കാൻ സംഘടനാ ദേദമില്ലാതെ ജീവനക്കാരും അധ്യാപകരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
കുടിശ്ശികയുള്ള നാലു ഗഡു ക്ഷാമബത്ത ഉടൻ അനുവദിക്കുക, പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കുക, തടഞ്ഞുവച്ച ലീവ് സറണ്ടർ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക, ഖാദർ കമ്മറ്റി റിപ്പോർട്ട് തള്ളിക്കളയുക മുതലായ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേർസ് ഓർഗനൈസേഷൻ കളക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെറ്റോ ജില്ലാ ചെയർമാൻ മോബിഷ് പി തോമസ് അധ്യക്ഷനായി, ജില്ലാ കൺവീനർ പി.എസ് ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു
പി.സഫ്വാൻ, ദിലീപ് കുമാർ, സലാം കൽപ്പറ്റ, രാജൻ ബാബു, ഷാജു ജോൺ, കെ.ടി ഷാജി, ടി.എൻ.സജിൻ, സലിം, ഇ.എസ്.ബെന്നി, വി.സി.സത്യൻ, എം.വി.ബിനു, ഗ്ലോറിൻ സെക്വീര, കെ.ജി.ജോൺസൺ തുടങ്ങിയവർ സംസാരിച്ചു
കളക്ടറേറ്റ് ധർണ്ണക്ക് സി.കെ.ജിതേഷ്, എം.പ്രദീപ്കുമാർ, ബിനീഷ്, ലൈജു ചാക്കോ, സി.ആർ അഭിജിത്ത്, എം എ ബൈജു, സിനീഷ് ജോസഫ്, ജോൺസൺ ഡിസിൽവ, സജി, ബിജു മാത്യു തുടങ്ങിയവർ നേതൃത്വം നൽകി



Leave a Reply