കോടികളുടെ തട്ടിപ്പ് നടത്തിയ കെ.പി.സി.സി ജനറൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്യണം: ഡി.വൈ.എഫ്.ഐ

പുല്‍പ്പള്ളി: പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാം 2.22 കോടി തിരിച്ചടക്കണമെന്ന് ഉത്തരവ് വന്ന സാഹചര്യത്തിൽ കോൺഗ്രസ്സ് സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്ഐ പുൽപ്പള്ളി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കെ കെ അബ്രഹാമും മറ്റ് കോൺഗ്രസ്സ് നേതാക്കളായ പ്രതികളും ചേര്‍ന്ന് 8.34 കോടി രൂപ തിരിച്ചടക്കണമെന്നാണ് സഹകരണ വകുപ്പ് ഉത്തരവ്.
രണ്ടുമാസത്തിനുള്ളില്‍ പണം അടച്ചില്ലെങ്കില്‍ റവന്യു റിക്കവറി അടക്കമുള്ള നടപടി സ്വീകരിക്കുമെന്നുമാണ് സഹകരണ ജോ. രജിസ്ട്രാര്‍ ജനറലിന്റെ ഉത്തരവ്. ബാങ്കിലെ അംഗങ്ങള്‍ അറിയാതെ അവരുടെ വസ്തുവിന്‍മേല്‍ കൂടുതല്‍ തുക വായ്പയെടുത്താണ് വൻ തട്ടിപ്പ് നടത്തിയത്. രാഹുൽഗാന്ധിയുടെ മണ്ഡലത്തിൽ കോൺഗ്രസ്സിന്റെ സംസ്ഥാന നേതാവിനെതിരെ കോടികളുടെ തട്ടിപ്പിന്റെ പേരിൽ ശിക്ഷാ നടപടികൾ സ്വീകരിക്കപ്പെട്ടിട്ടും പ്രതികളെ സംരക്ഷിക്കുന്ന കോൺഗ്രസ്സ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് അപഹാസ്യമാണ്. ആത്മാഭിമാനമുള്ള കോൺഗ്രസ്സുകാർ ഇനിയും ബാക്കിയുണ്ടെങ്കിൽ ഇതിനെതിരെ പ്രതികരിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
2017-18 കാലയളവിലെ ഓഡിറ്റിലാണ് കോടികളുടെ വായ്പ്പാ തട്ടിപ്പ് കണ്ടെത്തിയത്. ബാങ്കിന്റെ അന്നത്തെ പ്രസിഡന്റായ കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാം അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍. കെ കെ അബ്രഹാമിനെയും പ്രതികളായ മറ്റ് കോണ്‍ഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നും ഡിവൈഎഫ്ഐ പുൽപ്പള്ളി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.



Leave a Reply