September 22, 2026

വിവാഹ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു

0
GridArt_20220518_1659499262.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിവാഹ വായ്പ പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവര്‍ഗത്തില്‍പ്പെട്ട 18 തികഞ്ഞ പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നതിനായി 65 വയസ്സ് കവിയാത്ത രക്ഷിതാക്കള്‍ക്ക് അപേക്ഷ നല്‍കാം. കുടുംബ വാര്‍ഷിക വരുമാനം 300000 രൂപയില്‍ കവിയരുത്. വായ്പക്കുള്ള അപേക്ഷ വിവാഹത്തീയ്യതിയുടെ ഒരു മാസം മുമ്പെങ്കിലും ലഭിക്കണം. പരമാവധി വായ്പാ തുക 250000 രൂപ ആയിരിക്കും. വായ്പാതുക 7 ശതമാനം പലിശ സഹിതം 60 മാസഗഡുക്കളായി തിരിച്ചടക്കണം. വായ്പക്ക് ഈടായി മതിയായ വസ്തു ജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.ഫോണ്‍: 04936 202869, 9400068512.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *