November 2, 2026

എം.വി. ആർ .കാൻസർ സെന്റർ കാൻകോൺ ബത്തേരിയിൽ

0
IMG-20220831-WA00122.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :എം.വി. ആർ .കാൻസർ സെൻ്റർ മൂന്നാമത് അന്തർദേശീയ കാൻസർ സമ്മേളനം 
കാൻകോൺ സെപ്റ്റംബർ ഒന്ന് മുതൽ നാല് വരെ ബത്തേരിയിൽ നടക്കും. ഒന്നിന് എം.വി.ആർ .കാൻസർ സെൻ്ററിൽ ശില്പശാലകളും രണ്ട് ,മൂന്ന് ,നാല് തീയതികളിൽ ബത്തേരി സപ്ത കൺവെൻഷൻ സെൻ്ററിലുമാണ് സെമിനാർ പ്രബന്ധാവതരണങ്ങളും നടക്കുക.
 പ്രാരംഭ ദിശയിൽ തന്നെ കാൻസർ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ലോകത്ത് നൂതനമായ സാങ്കേതിക വിദ്യകൾ എങ്ങിനെ പ്രായോഗികമാക്കാം എന്നതായിരിക്കും പ്രധാന ചർച്ചകളെന്ന് ഡയറക്ടർ ഡോ.നാരായണൻകുട്ടി വാരിയർ പറഞ്ഞു. ഇന്ത്യയിലേയും വിദേശത്തേയും ബയോ ടെക്നോളജി ,നാനോ ടെക്നോളജി ,
മോളിക്യുലാർ ടെക്നോളജി വിദഗ്ധർ പങ്കെടുക്കുന്നുണ്ട്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *