September 22, 2026

ജൻഡർ പോഷ് ആക്ട് പരിശീലനം സംഘടിപ്പിച്ചു

0
IMG-20220831-WA00262.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട് ജില്ലയിലെ കുടുംബശ്രീ മിഷൻ ഓഫീസിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ജൻഡർ – പോഷ് ആക്ട് സംബന്ധിച്ച പരിശീലനം നൽകി. വയനാട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സി. ഉബൈദുള്ള. ക്ലാസ്സ്‌ നയിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ വാസു പ്രദീപ്‌ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർമാരായ ആശ പോൾ, ജയേഷ് തുടങ്ങിയവർ സംസാരിച്ചു. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമങ്ങളെക്കുറിച്ചും വിവിധ സഹായങ്ങൾ ലഭ്യമാക്കുന്നതിനെക്കുറിച്ചും പരിശീലനത്തിൽ പറഞ്ഞു. സ്ഥാപനങ്ങളിലും ഓഫീസുകളിലും ആന്തരിക പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കേണ്ടതിന്റെ ആവശ്യകത, കമ്മിറ്റിയുടെ ഘടന, ചുമതലകൾ എന്നിവയും പരിശീലനത്തിൽ വിശദീകരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *