വയനാട് ജില്ല ലഹരി മാഫിയകളുടെ ഹബ്ബായി മാറി: ആം ആദ്മി പാർട്ടി യൂത്ത് വിംഗ് ജില്ലാ കമ്മറ്റി

കൽപ്പറ്റ: സമീപകാലത്തായി ജില്ലയിൽ നിന്ന് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുകൊണ്ട് നിരവധി വാർത്തകളാണ് പുറത്ത് വരുന്നത്. ഇതിൻ്റെ പശ്ചാത്തലത്തിൽ ആം ആദ്മി പാർട്ടിയുടെ ജില്ലാ യൂത്ത് വിംഗ് കമ്മറ്റി ആശങ്ക അറിയിച്ചു. പ്രധാനമായും സ്കൂളും കോളേജും കേന്ദ്രീകരിച്ചാണ് വിൽപനകൾ പുരോഗമിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടിക്കപ്പെട്ടവരിൽ ഏറെയും കൗമരക്കാരും യുവാക്കളും യുവതികളുമുണ്ടെന്ന വസ്തുത ഏറെ ഭയാനകമാണെന്നും യോഗം വിലയിരുത്തി. സംസ്ഥാന അതിർത്തിക്കു പുറമേ കൂടുതൽ വനപ്രദേശമുള്ള ജില്ലയായതിനാലുമാണ് ലഹരി മാഫിയ വയനാടിനെ തിരഞ്ഞെടുക്കാൻ കാരണം. ഇതരത്തിൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് കടത്തികൊണ്ടു വരുന്ന കഞ്ചാവും മയക്കുമരുന്നും ജില്ലയിലെത്തിച്ച് ഇടനിലക്കാർ വഴി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് എത്തിക്കുകയാണ് ഈ മാഫിയകൾ ചെയ്യുന്നതെന്ന് ആം ആദ്മി പാർട്ടി യൂത്ത് വിംഗ് ജില്ലാ കൺവീനർ സിജു പുൽപ്പള്ളി പറഞ്ഞു.ഗുരതരമായ ഈ സാഹചര്യത്തെ മുൻനിർത്തി സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും പോലീസും അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടുകയും ഇത്തരത്തിൽ പ്രവർത്തിക്കുന്ന മാഫിയകൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ആം ആദ്മി പാർട്ടിയുടെ യൂത്ത് വിംഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരുപാടികൾ സംഘടിപ്പിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. ഓൺലൈൻ വഴി സംഘടിപിച്ച യോഗത്തിൽ യൂത്ത് വിംഗ് ജില്ലാ കൺവീനർ സിജു പുൽപ്പള്ളി, സെക്രട്ടറി റിയാസ് അട്ടശ്ശേരി, ജില്ലാ സെക്രട്ടറി സൽമാൻ റിപ്പൺ, ഷിനോജ് മുതിരക്കാല, നജീദ് അമ്പലവയൽ, ജോസ് നെൻമേനി തുടങ്ങിയവർ സംസാരിച്ചു.



Leave a Reply