April 29, 2024

പാലിയാണ കുടിവെള്ള പദ്ധതി ആരോപണം : മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് ഭരണസമിതി അന്വേഷിക്കും

0
Img 20220831 140944.jpg
 
മാനന്തവാടി: പാലിയാണ കുടിവെള്ള പദ്ധതിയില്‍ ഉയര്‍ന്നു വന്ന ആരോപണം അന്വേഷിക്കാന്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഭരണ സമിതി യോഗമാണ് തീരുമാനമെടുത്തത്. പരാതി ചര്‍ച്ച ചെയ്യണമെന്ന അംഗങ്ങളുടെ ആവിശ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് നാല് ജനപ്രതിനിധികളെയും രണ്ട് നിര്‍വ്വഹണ ഉദ്യോഗസ്ഥരെയും അന്വേഷിക്കാന്‍ നിശ്ചയിച്ചത്. എടവക പഞ്ചായത്തിലെ വാളേരി – പാലിയാണ കുന്ന് കുടിവെള്ള പദ്ധതിയുടെ പേരിലാണ് ആരോപണം ഉയര്‍ന്നത്. 8 ലക്ഷം രൂപ പാര്‍ട്ട് ബില്ല് നല്‍കിയ പദ്ധതി നിലവില്‍ പൂര്‍ത്തികരിച്ചിട്ടുണ്ട്. 
എടവക വാളേരിയില്‍ 10 വര്‍ഷം മുമ്പാണ് കുടിവെള്ള പദ്ധതി ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച പദ്ധതി പ്രകാരമാണ് 30 ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിച്ചിരുന്നത്.അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഈ പ്രദേശവും ഗ്രാമപഞ്ചായത്തിന്റെ ജലനിധി പദ്ധതിയില്‍ ഉള്‍പ്പെട്ടതോടെ പാലിയാണ കുന്ന് പദ്ധതി നിലച്ചു.എന്നാല്‍ ഗുണഭോക്തൃ വിഹിതം ശേഖരിച്ച് ഗ്രാമ പഞ്ചായത്ത് തുടങ്ങിയ ജലനിധി പദ്ധതിയില്‍ കുടിവെള്ളം ലഭിക്കാതെ വന്നപ്പോള്‍ ഗുണഭോതാക്കള്‍ ബ്ലോക്ക് പഞ്ചായത്തിനെ സമീപിക്കുകയും പഴയ പാലയാണക്കുന്ന് കുടി വെള്ള പദ്ധതി നവീകരിക്കാന്‍ 10 ലക്ഷം അനുവദിക്കുകയും ചെയ്തത്.
ഈ പദ്ധതി ഇ ടെണ്ടര്‍ വഴി നിയമാനുസരണം നടപടിക്രമങ്ങള്‍ പാലിച്ച് ഫാസില്‍ വാളാട് എന്ന കരാറുകാരന്‍ എഗ്രിമെന്റ് വെച്ച് പ്രവൃത്തി ഏറ്റെടുത്തു.എല്‍എസ്ജിഡി എഞ്ചിനീയറിംഗ് വിഭാഗം മേല്‍നോട്ടം വഹിച്ചു.ഇപ്പോള്‍ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം നടത്താന്‍ സമിതി രൂപീകരിക്കാന്‍ ഭരണസമിതി തീനുമാനിച്ചത്,കൂടാതെ ജില്ലാ പഞ്ചായത്ത് എല്‍എസ്ജിഡി എക്‌സിക്യൂട്ടിവ് എഞ്ചിനീയറോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പ്രസിഡന്റ് കത്ത് നല്‍കിയിട്ടുണ്ട് .കുടിവെള്ള പദ്ധതി പുനസ്ഥാപനത്തില്‍ കരാറുകാരന്റെയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്ത് പൊതുപണം വിനയോഗത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാനും ഭരണ സമിതി ഏകകണ്ഠമായി തീരുമാനിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *