May 2, 2026

പനമരത്തെ കലോത്സവ നഗരിയിലും വില്ലൻ സാന്നിധ്യം

0
IMG_20171207_211835
By ന്യൂസ് വയനാട് ബ്യൂറോ

വില്ലൻസ്റ്റൈലിൽ കലോൽസവ വേദിയിലെത്തിയ അപരിചിതൻ സിനിമയിലെ വില്ലൻ കഥാ പാത്രങ്ങൾക്ക് ജീവൻ പകർന്ന  ടോം ദേവ്  പുൽപ്പള്ളിയാണെന്ന് അറിഞ്ഞ് തുടങ്ങിയതോടെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുമിച്ചൊരു ഫോട്ടോ എടുത്താൽ കൊള്ളാമെന്നായി .വേഷവും ഭാവവും കണ്ടാൽ യഥാർത്ഥ വില്ലനാണോ എന്ന സംശയത്തിൽ അധികപേരും അടുത്തില്ല.
 എന്നാൽ സിനിമയിൽ വില്ലൻ കഥാപാത്രങ്ങൾ ചെയ്ത ടോംദേവ് ജീവിതത്തിൽ വില്ലനല്ലെന്നറിഞ്ഞതോടെ ആളുകളും അടുത്തു തുടങ്ങി.ഷാജി കൈലാസിന്റെ മമ്മൂട്ടിയും സുരേഷ് ഗോപിയും സായികുമാറും അഭിനയിച്ച കിംഗ് & കമ്മീഷണർ എന്ന സിനിമയിൽ സായികുമാറിന്റെ ശിഷ്യനായും ഹൈക്കോർട്ട് ജഡ്ജിന്റെ ഗൺമാനായും വേഷമിട്ട ടോംദേവ്
ജയരാജിന്റെ വീരം എന്ന സിനിമയിലും, വി.എം.വിനുവിന്റെ മറുപടി എന്ന സിനിമയിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 18 വർഷം മുൻപ് സിനിമയിൽ സാന്നിധ്യം അറിയിച്ച ടോം പെയിന്റിംഗ് ജോലിയിലൂടെയാണ് വരുമാനം കണ്ടെത്തുന്നത്.
കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയ ടോംദേവ് നല്ലൊരു വോളിബോൾ പ്ലയർ കൂടിയാണ്,
കലയുടെ വേദിയിൽ കുട്ടികൾക്കൊരു പ്രചോതനമായാണ് ടോംദേവ് പന മരത്തെത്തിയത്.
റിപ്പോർട്ട്: ഷെരീഫ് മീനങ്ങാടി
ടീം ന്യൂസ് വയനാട്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *