May 6, 2024

ധീരജവാന്‍മാരുടെ സ്മരണയില്‍ പതാക ദിനം ആചരിച്ചു

0
Pathaka Dinam
കല്‍പ്പറ്റ:രാജ്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പോരാടി വീരചരമം പ്രാപിച്ച, പോരാട്ടഭൂമിയില്‍ എപ്പോഴും ഉണര്‍ന്നിരിക്കുന്ന ധീരജവാന്‍മാരുടെയും അവരുടെ കുടുംബങ്ങളെയും ത്യാഗ സ്മരണകള്‍ പുതുക്കി ജില്ലയില്‍ സായുധ സേനാ പതാക ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ എം.ജി.ടി ഹാളില്‍ നട ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഫ്‌ളാഗ് ഏറ്റുവാങ്ങിക്കൊണ്ട് ഫണ്ട് ശേഖരണ പരിപാടി ഉദാഘാടനം ചെയ്തു. പതാക വില്‍പ്പന വഴി ശേഖരിക്കുന്ന ഫണ്ട് സായുധ സേനാംഗങ്ങളുടെയും വിമുക്ത സൈനികരുടെയും അവരുടെ ആശ്രിതരുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. ഫണ്ട് ശേഖരണത്തിന് സ്‌കൂളുകളും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കണമെന്ന്‍ യോഗത്തില്‍ കളക്ടര്‍ പറഞ്ഞു. സൈനിക സ്മരണികയുടെ പ്രകാശനം സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ വി.മുഹമ്മദ് നൗഷാദ് നിര്‍വഹിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ എന്‍.പി.അബ്ദുള്‍ അസീസ്, ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ സിനില ഉണ്ണികൃഷ്ണന്‍, പി.ഒ.ലാസര്‍, കെ.എം.അബ്രഹാം, പി.എം.എ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *